കൊടുങ്ങല്ലൂര്‍ ;മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂക്കയുടെ ചിത്രം തീര്‍ത്തിരിക്കുകയാണ്. പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷ് ആണ് ഇത്തരത്തില്‍ അദ്ദേഹത്തിന്റെ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്.
ഡാവിഞ്ചി ചിത്രം ഉണ്ടാക്കിയത് അറുനൂറു മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ അക്സസറീസും ഉപയോഗിച്ചാണ്. കൊടുങ്ങല്ലൂര്‍ എം ടെല്‍ മൊബൈല്‍സിന്റെ ഉടമസ്ഥനായ അനസിന്റെ മൂന്നു ഷോപ്പുകളില്‍ നിന്നാണ് ഫോണുകള്‍ എടുത്തിരിക്കുന്നത്. മൊബൈല്‍ഫോണ്‍ ചിത്രമൊരുങ്ങിയത് കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്വെന്ഷന് സെന്റര്‍ ബാബുക്കായുടെ സഹകരണത്തോടെ ഹാളിനുള്ളിലാണ്.