InternationalLatest

ടെസ്‌ല ഇന്ത്യന്‍ വിപണിയിലേയ്ക്ക്

“Manju”

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യന്‍ വിപണിയിലേക്ക് വ്യാപിക്കാനൊരുങ്ങുകയാണ്. എന്നാല്‍, വരവിന് മുന്നോടിയായി ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കണമെന്ന ആവശ്യമാണ് ടെസ്‌ല കേന്ദ്ര സര്‍ക്കാരിനോട് ഉന്നിയിച്ചിട്ടുള്ളത്. ടെസ്‌ലയുടെ ഈ ആവശ്യത്തില്‍ വൈകാതെ തന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് അറിയിച്ചു. ടെസ്‌ല ആവശ്യപ്പെട്ട ഇറക്കുമതി തീരുവ ഇളവ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച തീരുമാനം വൈകാതെ സ്വീകരിക്കും. കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യു വകുപ്പാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നുമാണ് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടത്. മൂന്ന് വര്‍ഷത്തേക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുമ്പ് ഇ.ടി. ഓട്ടോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ ഇളവ് ലഭിക്കുന്നതിനായി ടെസ്‌ല അവരുടെ ബിസിനസ് പ്ലാനുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ടെന്നാണ് സൂചന.

Related Articles

Back to top button