KeralaLatest

നാല് ഭവന സമുച്ചയങ്ങള്‍ മുഖ്യമന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറി

“Manju”

കണ്ണൂര്‍: ലൈഫ് മിഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നാല് ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാവിലെ 10.30-ന് കടമ്പൂരില്‍വെച്ചായിരുന്നു ചടങ്ങ്. കടമ്പൂരിന് പുറമേ കൊല്ലം പുനലൂരിലും കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലുമാണ് ഇന്ന് ഭവനസമുച്ചയങ്ങള്‍ കൈമാറുന്നത്.

40 സെന്റ് സ്ഥലത്താണ് ഭവനസമുച്ചയം നിര്‍മിച്ചത്. നാല് നിലകളില്‍ 400 ചതുരശ്ര അടിയില്‍ 44 ഫ്‌ളാറ്റുകളുണ്ട്. 44 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറി. ലൈഫ് പദ്ധതിയിലൂടെ 14 ലക്ഷം പേര്‍ സംസ്ഥാനത്ത് വീടിനര്‍ഹരായെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്‌ലറ്റ്, ബാത്ത്‌റൂം, വൈദ്യുതി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഫ്‌ളാറ്റിലുണ്ട്.

ചടങ്ങില്‍ മന്ത്രിമാരായ എം.ബി. രാജേഷ്, അഹമ്മദ് ദേവര്‍കോവില്‍, വി. ശിവദാസന്‍ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button