InternationalLatest

ബ്രസീലിയന്‍ സ്ട്രൈക്കര്‍ക്ക് പിറകെ യുണൈറ്റഡ്

“Manju”

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഒരു അറ്റാക്കിംഗ് താരത്തിനായുള്ള അന്വേഷണം പുതുതായി എത്തിയിരിക്കുന്നത് അത്ലറ്റിക്കോ മാഡ്രിഡ് താരം മാത്യുസ് കൂന്യയിലാണ്.ബ്രസീലിന്റെയും അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും ഫോര്‍വേഡ് ആയ മാത്യൂസ് കുന്യക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുക ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു‌.

പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരങ്ങള്‍ക്ക് ആയുള്ള നെട്ടോട്ടത്തില്‍ ആണ്. 23 കാരനായ കുന്യ മികച്ച വര്‍ക്ക് റേറ്റ് ഉള്ള താരമായതിനാല്‍ എറിക് ടെന്‍ ഹാഗിന്റെ ടാക്ടിക്സിന് നന്നായി യോജിക്കും. നവംബറില്‍ നടക്കുന്ന ലോകകപ്പിനുള്ള ടിറ്റെയുടെ ബ്രസീല്‍ ടീമില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്നതിനാല്‍ കുന്യയും ക്ലബ് വിടാന്‍ ഒരുക്കമാണ്.

Related Articles

Back to top button