IndiaLatest

ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 99 കാരനായ കേശുബ് മഹീന്ദ്രയും

“Manju”

oldest indian billionaire on the forbes 2023 list | ലോകത്തെ  ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 99 കാരനായ കേശുബ് മഹീന്ദ്രയും | Mangalam

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചെയര്‍മാനായ കേശുബ് മഹീന്ദ്രയുടെ ആസ്തി 1.2 ബില്യണ്‍ ഡോളറാണ് .ഇദ്ദേഹത്തിന് 99 വയസ്സുണ്ട്. യുഎസിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം പിതാവിന്റെ പിന്തുടര്‍ച്ചയെന്നോണം കേശുബ് 1947-ല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ എത്തി. പിന്നീട് 1963-ല്‍ ലാണ് ഇദ്ദേഹം കമ്ബനിയുടെ ചെയര്‍മാനാകുന്നത്. കേശുബിന്റെ പിതാവ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സഹസ്ഥാപകനാണ്.

പിന്നീട് ഇദ്ദേഹം ആനന്ദ് മഹീന്ദ്രയ്ക്ക് സ്ഥാനം നല്‍കിക്കൊണ്ട് 2012 ല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങി. 2004 മുതല്‍ 2010 വരെ കേശുബ് മഹീന്ദ്ര പ്രധാനമന്ത്രിയുടെ വ്യാപാര വ്യവസായ കൗണ്‍സില്‍ അംഗമായിരുന്നു.ഇദ്ദേഹം ടാറ്റ സ്റ്റീല്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ കെമിക്കല്‍സ്, ഐഎഫ്സി, ഐസിഐസിഐ എന്നിവയുള്‍പ്പെടെ സ്വകാര്യ, പൊതു മേഖലയിലെ നിരവധി ബോര്‍ഡുകളിലും കൗണ്‍സിലുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹം ഹഡ്കോയുടെ സ്ഥാപകനും ചെയര്‍മാനുംകൂടി ആയിരുന്നു.

 

Related Articles

Back to top button