Kerala

കേരളത്തിന് വിഷുകൈനീട്ടം; വന്ദേഭാരത് എക്‌സ്പ്രസ്

“Manju”
കേരളത്തിന് വിഷുകൈനീട്ടം; വന്ദേഭാരത് എക്‌സ്പ്രസ്

കേന്ദ്രസര്‍ക്കാര്‍ വിഷുകൈനീട്ടമായി കേരളത്തിനായി നല്‍കിയ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് കൊച്ചുവേളി സ്റ്റേഷണില്‍ എത്തിയിരിക്കുകയാണ്.മറ്റു സംസ്ഥാനങ്ങളിലേത് പോലെ പൂര്‍ണ വേഗതയില്‍ കേരളത്തില്‍ ഓടാന്‍ സാധിക്കില്ലെങ്ങിലും. പുതിയ എക്‌സ്പ്രസ് ട്രെയിന്‍ മികച്ച യാത്ര സുഖവും സമയലാഭവും തരുമെന്നതില്‍ യാതൊരു സംശയവുമില്ല.

2019 ഫെബ്രുവരി 15നാണ് ഭാരതത്തില്‍ ആദ്യ സെമിഹൈസ്പീഡ് ട്രെയിന്‍ ഓടിതുടങ്ങുന്നത്. തുടക്കത്തില്‍ ട്രെയിന്‍ 18 എന്നും പിന്നീട് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നും നാമകരണം ചെയ്യപ്പെട്ട ഈ ട്രെയിന്‍ രാജധാനി, ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് ശേഷം രാജ്യത്തെ റെയില്‍വേയില്‍ വിപ്ലവം സൃഷ്ടിച്ച ഒന്നായി മാറി.

ഫെബ്രുവരി 15ന് ന്യൂദല്‍ഹിവാരണാസി റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെ ഇന്ന് രാജ്യത്ത് 15 സെമിഹൈസ്പീഡ് ട്രെയിനുകളാണ് ഓടുന്നത്. രാജ്യത്തെ 18 സംസ്ഥാനങ്ങളെയും നൂറിലേറെ ജില്ലകളേയും ഈ പ്രത്യേക ട്രെയിനുകള്‍ ബന്ധിപ്പിക്കുന്നു. ലോകോത്തര പാസഞ്ചര്‍ സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സെമിഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. വേഗതയേറിയ ആക്‌സിലറേഷനും ഡിസെലറേഷനും കാരണം ഇതിന് ഉയര്‍ന്ന വേഗത കൈവരിക്കാന്‍ കഴിയും കൂടാതെ യാത്രാ സമയം 25% മുതല്‍ 45% വരെ കുറയ്ക്കും.

Related Articles

Back to top button