KeralaLatestThiruvananthapuram

കാക്കിക്കുള്ളിലെ കലാകാരന് പൊലീസ് മെഡലിന്റെ തിളക്കം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഇത്തവണത്തെ പൊലീസ് മെഡല്‍ നേടിയവരുടെ കൂട്ടത്തില്‍ ഒരു കലാകാരനുമുണ്ട്. തിരുവനന്തപുരം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സബ് ഇന്‍സ്‌പെക്ടര്‍ എസ്. സാബുവിനാണ് കലാകാരനായ മെഡല്‍ ജേതാവ്. ഷോര്‍ട്ട് ഫിലിം അഭിനേതാവും അസോസിയേറ്റ് സംവിധായകനുമാണ് പോലീസ് കാക്കിക്കുള്ളിലെ ഈ കലാകാരന്‍. അഭിനയത്തിനൊപ്പം ജോലിയും കൊണ്ടുപോകുന്നുണ്ട് എന്ന് തെളിയിക്കുന്നതാണ് സാബുവിന് ലഭിക്കുകയുണ്ടായ ഈ പുരസ്‌കാരം.

തിരുമല സ്വദേശിയായ എസ്. സാബു ഇതിനോടകം അഞ്ച് ഷോര്‍ട്ട് ഫിലിമുകളില്‍ വേഷമിട്ടിട്ടുണ്ട്. കൂടാതെ അസോസിയേറ്റ് ഡയറക്ടറുമായും തിളങ്ങി. സിറ്റി പൊലീസിന്റെ കൊവിഡ് പ്രതിരോധ ബോധവത്കരണ പരിപാടിയുടെ പ്രധാന സംഘാടകനും സാബുവായിരുന്നു. സിറ്റി പൊലീസിന്റെ ഷോര്‍ട്ട് ഫിലിമുകളിലെ മുഖ്യതാരവുമാണ് ഈ കലാകാരന്‍. അഭിനയം, ഡബ്ബിംഗ്, തിരക്കഥ എന്നിവയാണ് സാബുവിന്റെ പ്രധാന മേഖല.

സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചാണ് സാബു കലാജീവിതത്തിലേക്ക് കടക്കുന്നത് . ജോലിക്ക് പ്രാധാന്യം നല്‍കിയതിനാല്‍ കുറച്ച്‌ വര്‍ഷം അഭിനയം നിറുത്തിവക്കുകയുണ്ടായി. തുടര്‍ന്ന് മേലധികാരികള്‍ അനുമതി നല്‍കുകയായിരുന്നു . കോണ്‍സ്റ്റബിളായി തുടങ്ങിയ പൊലീസ് ജീവിതം ഇപ്പോള്‍ 25 വര്‍ഷം പിന്നിടുകയാണ്.

സാബു അഭിനയിച്ചതില്‍ ശ്രദ്ധേയമായ ഷോര്‍ട്ട് ഫിലിം ‘വാപ്പ” എന്നതാണ് . ഇപ്പോള്‍ പൊലീസുകാരന്റെ ജീവിതം ചൂണ്ടിക്കാട്ടുന്ന ഒരു പൊലീസുകാരന്റെ കഥ എന്ന ഷോര്‍ട്ട് ഫിലിമിന്റെ തിരക്കിലാണ് സാബു ഉള്ളത്. 2019ലെ സത്യജിത്ത്റായ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം സാബു നേടുകയുണ്ടായി . ഇന്റലിജന്‍സ് വിഭാഗത്തിലെ മികച്ച സേവത്തിന് 2019ല്‍ ഡി.‌ജി.പിയുടെ പ്രത്യേക മെഡലിനും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട് . സിനിമയില്‍ അഭിനയിക്കണമെന്നാണ് സാബുവിന്റെ മോഹം. എന്നാല്‍ ജോലിത്തിരക്കു കാരണം തത്കാലത്തേക്ക് ശ്രമിക്കുന്നില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button