KeralaLatest

വിമാനത്തിന്റെ കോക്പിറ്റില്‍ കുരുവി; അന്വേഷണം തുടങ്ങി

“Manju”

നെടമ്പാശേരി: ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കുരുവിയെ കണ്ടെത്തിയ സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു. വിമാനം 37,000 അടി ഉയരത്തില്‍ പറന്നു കൊണ്ടിരിക്കുമ്പോഴാണ് കോക്പിറ്റില്‍ കുരുവിയെ കണ്ടത്.

കൊച്ചിയില്‍ നിന്ന് ബഹ്‌റൈനിലേക്കും തിരിച്ചുമായിരുന്നു വിമാനത്തിന്റെ സര്‍വ്വീസ്. മടക്കയാത്രയ്‌ക്ക് മുന്‍പായി പരിശോധന നടത്തിയപ്പോഴും പക്ഷിയെ കണ്ടിരുന്നു. പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഇതിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തനിയെ പറന്നു പോകുന്നതിനായി ഫ്‌ളൈറ്റ് ഡെക്കിന്റെ ജനലുകളും തുറന്നിട്ടു. അല്‍പ്പസമയത്തിന് ശേഷം നോക്കിയപ്പോള്‍ കുരുവിയെ കണ്ടില്ല. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെ, പറക്കുമ്പോള്‍ ഗ്ലാസ് കംപാര്‍ട്‌മെന്റിന്റെ അടുത്തായി വീണ്ടും ഈ കുരുവിയെ പൈലറ്റുമാര്‍ കണ്ടു.

വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം കുരുവിയെ പിടികൂടി പറത്തിവിട്ടു. സംഭവത്തില്‍ സുരക്ഷാ വീഴ്ച കണക്കിലെടുത്താണ് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിസിഎ വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടത്.

Related Articles

Back to top button