KeralaLatest

ഇന്ന് ചെറിയ പെരുന്നാള്‍

“Manju”
ഇന്ന് ചെറിയ പെരുന്നാള്‍

കൊച്ചി : ഒരു മാസം നീണ്ട റമദാന്‍ വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പെരുന്നാള്‍ നമസ്കാരങ്ങളും ഒത്തുചേരലുകളുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷമാക്കുകയാണ്.

സംസ്ഥാനത്ത് ചെറിയ പെരുന്നാളിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ഈദ് നമസ്കാരം നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിനേതൃത്വം നല്‍കും.

കൊച്ചി കലൂര്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാവിലെ 7.30ന് നടക്കുന്ന ഈദ് ഗാഹിന് ഷെരീഫ് മേലേതില്‍ നേതൃത്വം നല്‍കും. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന സംയുക്ത ഈദ് ഗാഹിന് ടി ആരിഫലി നേതൃത്വം നല്‍കും. മര്‍ക്കസ് നോളേജ് സിറ്റി ജാമി ഉല്‍ ഫുതൂഹില്ലില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് നേതൃത്വം നല്‍കുക. ചാലിയം ജുമാ മസ്ജിദില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും നേതൃത്വം നല്‍കും.

കലണ്ടര്‍പ്രകാരം, ചെറിയ പെരുന്നാള്‍ അവധി വെള്ളിയാഴ്ച ആയിരുന്നു. എന്നാല് ശവ്വാല് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില് ശനിയാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. നേരത്തെ, വെള്ളിയാഴ്ച പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button