LatestThiruvananthapuram

ചില്‍ഡ്രന്‍സ്‌ ഹോമിനു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി

“Manju”

സിന്ധുമോൾ. ആർ

തൊടുപുഴ ;നവജാത ശിശുവിനെ പന്നിമറ്റത്തെ ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്‌ച പകല്‍ 11.30 ഓടെയാണ്‌ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ കാഞ്ഞാര്‍ പൊലീസില്‍ വിവരം അറിയിച്ചു. എസ്‌ഐ പി ടി ബിജോയിയുടെ നേതൃത്വത്തില്‍ കുഞ്ഞിനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയെയും വിവരം അറിയിച്ചു. കുഞ്ഞ് നിലവില്‍ കാഞ്ഞാര്‍ പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും നിരീക്ഷണത്തിലാണ്‌. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button