KeralaLatest

ശാന്തിഗിരി ആശ്രമത്തില്‍ ആത്മീയപ്രഭ ചൊരിഞ്ഞ് ദീപപ്രദക്ഷിണം

“Manju”
ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് സന്ധ്യയ്ക്ക് നടന്ന ദീപപ്രദക്ഷിണത്തില്‍ നിന്ന്

പോത്തന്‍കോട് (തിരുവനന്തപുരം) ‍: ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിനാലാമത് നവ‌ഒലി ജ്യോതിര്‍ദിനാഘോഷങ്ങളോടനുബന്ധിച്ച് ആത്മീയപ്രഭ ചൊരിഞ്ഞ് ഭക്തിയുടെ നിറവില്‍ ദീപപ്രദക്ഷിണം നടന്നു. വൈകിട്ട് 7 ന് യജ്ഞശാലയില്‍ നിന്നും ആരംഭിച്ച് ആശ്രമസമുച്ചയം വലംവെച്ച് സ്പിരിച്വല്‍ സോണിലെത്തി ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു. പ്രദക്ഷിണ വേളയില്‍ ഗുരുഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും ഗുരുമന്ത്രാക്ഷരങ്ങള്‍ അന്തരീക്ഷത്തില്‍ ലയിച്ചുകൊണ്ടിരുന്നു. പരിസരമാകെ സുഗന്ധപൂരിതമായി. ആശ്രമവീഥിയില്‍ നൂറുകണക്കിന് ഭക്തര്‍ കൈത്തലത്തില്‍ ദീപതാലവുമായി നിരന്നപ്പോള്‍ പകലുംരാവും ലയിച്ചുചേരുന്ന സായംസന്ധ്യയിലെ ആശ്രമാന്തരീക്ഷം ദീപപ്രഭയാല്‍ പ്രകാശപൂരിതമായി. അഖണഡനാമത്തോടൊപ്പം പഞ്ചവാദ്യ നാദസ്വര മേളങ്ങളും പെരുമ്പറയും അന്തരീക്ഷത്തില്‍ മുഴങ്ങി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയാണ് ദീപപ്രദക്ഷിണത്തെ നയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് ദീപപ്രദക്ഷിണത്തില്‍ പങ്കെടുത്തത്.

ദീപപ്രദക്ഷിണത്തിനു ശേഷം രാത്രി 9 മുതല്‍ 9.30 വരെ (ഗുരു ആദിസങ്കല്‍പ്പത്തില്‍ ലയിച്ച സമയം) പ്രത്യേക ആരാധനയും താമര പര്‍ണ്ണശാലയില്‍ പ്രത്യേക പുഷ്പാജ്ഞലിയും നടന്നു. വിവിധ നാദങ്ങളുടെഘോഷവും പ്രകാശവിന്യാസവും പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് മിഴിവേകി. മെയ് 7 ന് നാല് മണിക്ക് നടക്കുന്ന ദിവ്യപൂജാസമര്‍പ്പണം ചടങ്ങുകളോടെ നവ‌ഒലി ആഘോഷപരിപാടികള്‍ക്ക് സമാപനമാകും.

ഇരുപത്തിനാലാമത് നവ‌ഒലി ജ്യോതിര്‍ദിനാഘോഷങ്ങളോടനുബന്ധിച്ച് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ദീപപ്രദക്ഷിണം.

Related Articles

Back to top button