LatestThiruvananthapuram

യാചകനായ വയോധികനെ കുളിപ്പിച്ച് പൊലീസുകാരന്‍ – ജനങ്ങളുടെ വക ബിഗ് സല്യൂട്ട്!

“Manju”

നമുക്ക് ചുറ്റും എത്ര നല്ല മനുഷ്യരാണ് ഉള്ളതെന്ന് വെറുതെ ഒന്ന് കണ്ണോടിച്ചുനോക്കിയാല്‍ കാണുവാന്‍ സാധിക്കും.
ഇപ്പോഴിതാ ഒരു പോലീസുകാരന്‍ ചെയ്ത പ്രവര്‍ത്തിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദിച്ചതേ ഉള്ളു. വഴിയോരം നിന്ന യാചകനായ വയോധികനെ പൊലീസുകാരന്‍ കുളിപ്പിച്ചു. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാര്‍ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജുവിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. വെറുതെയല്ല ഇരിക്കട്ടെ ജനത്തിന്റെ ബിഗ് സല്യൂട്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണു സംഭവം നടന്നത്. പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് വളരെ പതുക്കെ നടന്നു വരികയായിരുന്ന വയോധികനെ ഷൈജു കാണാന്‍ ഇടയായത്.
ഡ്യൂട്ടി അവസാനിച്ചതിനാല്‍ തന്നെ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിക്കുകയായിരുന്നു. എന്നാല്‍ വയോധികന്‍ പറഞ്ഞത് മറുപടി ‘കുളിക്കാന്‍ ഒരു സോപ്പു വാങ്ങിത്തരാമോ’ എന്നതായിരുന്നു. പിന്നാലെ വയോധികന്‍ നാണയത്തുട്ടുകള്‍ ഷൈജുവിനു നേരെ നീട്ടുകയും ചെയ്തി. ഇതോടെയാണ് വയോധികന്‍ കുളിക്കാന്‍ ആഗ്രഹിക്കുന്നതായി ഷിജുമനസ്സിലാക്കിയത്.
പിന്നാലെ സമീപത്തെ ഇടവഴിയില്‍ നിന്ന് കുളിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തു. എന്നാല്‍ 80 വയസ്സോളമുള്ള അദ്ദേഹത്തിനു കപ്പില്‍ വെള്ളം കോരി കുളിക്കാനുള്ള ത്രാണിപോലും ഇല്ലെന്ന് മനസ്സിലാക്കിയ ഷൈജു, മറ്റൊന്നും ആലോചിക്കാതെ തന്നെ അദ്ദേഹത്തെ സോപ്പു തേപ്പിച്ചു നന്നായി കുളിപ്പിക്കുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ കണ്ടു നിന്ന ചിലര്‍ വാങ്ങിക്കൊടുത്ത തോര്‍ത്തു മുണ്ട് ഉപയോഗിച്ചു തോര്‍ത്തുകയും ചെയ്തു. ശരീരവും തുടച്ചു വൃത്തിയാക്കുകയും ചെയ്തു. അങ്ങനെ കുറച്ചു പുതിയ വസ്ത്രവും പണവും നല്‍കിയാണ് പോലീസുകാരന്‍ വയോധികനെ യാത്രയാക്കിയത്.
തമിഴ് ചുവയില്‍ സംസാരിക്കുന്ന വയോധികന്‍ കട വരാന്തയിലും മറ്റുമായി അന്തിയുറങ്ങുന്നതെന്ന് അറിയാന്‍ കഴിഞ്ഞതായി ഷിജു ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. പ്രായാധിക്യം കാരണം കടുത്ത അവശത നേരിടുകയാണ്. തന്നെക്കൊണ്ടു കഴിയുന്നതു ചെയ്തു എന്നു ഷിജു വ്യക്തമാക്കി. ആരോ ക്ലിക് ചെയ്ത ഷിജു വയോധികനെ കുളിപ്പിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Related Articles

Back to top button