IndiaLatest

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുന്നു

“Manju”

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്ഥാനം ഒഴിയുന്നു. ട്വിറ്ററിന്റെ പുതിയ സിഇഒയെ കണ്ടെത്തിയെന്നും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ സ്ഥാനം ഏറ്റെടുക്കുമെന്നും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിഇഒ സ്ഥാനം ഒഴിഞ്ഞ് ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറുടെ സ്ഥാനത്തേക്ക് മാറുമെന്നും മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചു.

‘ട്വിറ്ററിന്റെ പുതിയ സിഇഒയെ കണ്ടെത്തി. വരുന്ന ആറ് ആഴ്ചക്കുള്ളില്‍ അദ്ദേഹം സിഇഒയായി ചുമതലയേല്‍ക്കും’ എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. അതേസമയം, കോംകാസ്റ്റിന്റെ എന്‍ബിസി യൂണിവേഴ്‌സലിലെ വേണ്ട പരസ്യ സെയില്‍സ് എക്‌സിക്യൂട്ടീവായ ലിന്‍ഡ യാക്കാരിനോയാണ് പുതിയ സിഇഒയായി വരുന്നത് എന്ന വിവരവും പുറത്തുവരുന്നുണ്ട്.

ട്വിറ്റര്‍ ഉല്‍പ്പന്നം, സോഫ്റ്റ്‌വെയര്‍, സിസോപ്പുകള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന സിടിഒയുടെ സ്ഥാനത്തോടൊപ്പം ട്വിറ്റര്‍ എക്‌സിക്യൂട്ടീവ് ചെയര്‍ സ്ഥാനത്തേക്ക് മാറുമെന്ന് മസ്‌ക് അറിയിച്ചു. ട്വിറ്ററില്‍ പുതിയൊരു സിഇഒയെ നിയമിക്കുമെന്ന് മസ്‌ക് നേരത്തെ അറിയിച്ചിരുന്നു.

Related Articles

Back to top button