ചെയ്യൂര്‍ (ചെന്നൈ ) : ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയെ വരവേല്‍ക്കാന്‍ ചെയ്യൂര്‍ ഒരുങ്ങിക്കഴിഞ്ഞു. റോഡിന് ഇരുവശവും മുത്തുക്കുടയുമേന്തി ഗുരുഭക്തര്‍.. ആകാംക്ഷയോടെ നിരനിരയായി നാട്ടുകാര്‍.. റോഡില്‍ മയിലാട്ടവും, തമിഴ്നാട്ടിലെ നാടന്‍ കലാരൂപങ്ങളും.. സ്വീകരണ ബാനറുമേന്തി ആശ്രമം ഗുരുഭക്തരും സന്ന്യാസിനി സന്ന്യാസിമാരും ബ്രഹ്മചാരി സംഘവും. ഓടി നടന്ന് ഓരോരോ നിര്‍ദ്ദേശങ്ങള്‍ നല്കുന്ന കോര്‍ഡിനേറ്റര്‍മാര്‍. അഖണ്ഡ മന്ത്രവുമായി ചെയ്യൂര്‍ മുതല്‍ ആശ്രമം വരെയുള്ള പാത ഇന്ന് ജന നിബിഢമായിക്കഴിഞ്ഞു. സാധാരണ ഒറ്റപ്പെട്ട വാഹനങ്ങള്‍ മാത്രംപോകുന്ന ഈ റോഡും ഇവിടുത്തെ അന്തരീക്ഷവും ഇന്ന് ഭസ്മധൂപത്താല് സുഗന്ധപൂരിതമായിരിക്കുകയാണ്. ഈ നാടിന്റെ പുണ്യമായി.. ജനങ്ങളുടെ കണ്ണുകള്‍ക്ക് ദര്‍ശന സൗഭാഗ്യമായി ഗുരുവിന്റെ പ്രഥമ ശിഷ്യ എത്തുന്നു.
Related Articles
പാണത്തൂര്‍ അപകടം : ബസിന് യന്ത്രതകരാറില്ലെന്ന് ആര്‍ടിഒ
January 4, 2021 11:35 AM
Check Also
Close
-
വിലക്കുറവിന്റെ ആശ്വാസവുമായി മക്കരപ്പറമ്പ് ജൻ ഔഷധിMay 9, 2020 8:32 PM