KeralaLatest

വിലക്കുറവിന്റെ ആശ്വാസവുമായി മക്കരപ്പറമ്പ് ജൻ ഔഷധി

“Manju”

പി. വി.എസ്

മലപ്പുറം :കോവിഡ് പശ്ചാത്തലത്തിൽ രാജ്യം ലോക്ഡൗണിലായ സമയത്ത് ജീവൻരക്ഷാ മരുന്നുകളടക്കം വാങ്ങാൻ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസമാവുകയാണ് ജൻഔഷധി ഷോറൂമുകൾ .മലപ്പുറം പെരിന്തൽമണ്ണ റോഡിലെ മക്കരപ്പറമ്പിലെ ജൻഔഷധി സ്റ്റോറിൽ മറ്റ് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വ്യത്യസ്തമായി പത്ത് മുതൽ എൺപത് ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ലഭിക്കുന്നത് ജനങ്ങൾക്ക് ആശ്വാസമാകുന്നു. പത്തോളം ജീവനക്കാരുള്ള ഷോറൂം വഴി പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ കിടപ്പുരോഗികൾക്കുള്ള മരുന്നുകൾ വീടുകളിലെത്തിച്ചു നൽകുന്നുണ്ട് .എല്ലാത്തരം മരുന്നുകളും ലഭിക്കുന്ന ഷോറൂമിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തുന്നുണ്ടെന്ന് നടത്തിപ്പുകാരനായ അനീഷ് ഈ നിക്കൽ അറിയിച്ചു .

Related Articles

Back to top button