KeralaLatest

കേരളത്തെക്കുറിച്ച്‌ പത്ത് പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി

പത്തു പ്രവചനങ്ങള്‍ ആണ് പുതിയതായി പുറത്ത് വിട്ടിരിക്കുന്നത്

“Manju”

 

കോഴിക്കോട്: കേരളത്തെക്കുറിച്ച്‌ പത്ത് പ്രവചനങ്ങളുമായി ദുരന്തനിവാരണ വിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടി. 2030 ആകുമ്ബോഴേക്ക് ജനസംഖ്യ കുറഞ്ഞു തുടങ്ങും, ഡിവോഴ്സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, പെരുമ്ബാവൂര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വന്യമൃഗങ്ങള്‍ എത്തും തുടങ്ങിയവയാണ് തുമ്മാരുകുടിയുടെ പ്രവചനം.

ഹൗസ് സര്‍ജന്‍ വന്ദനാ ദാസിന്റെ കൊലപാതകത്തിന് ഒരു മാസം മുമ്ബ് ആശുപത്രി അതിക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുമെന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതില്‍ ബോട്ടപകടത്തില്‍ ആളുകള്‍ മരിക്കുമെന്നും പ്രവചിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പത്തു പ്രവചനങ്ങള്‍  : എന്റെ വല്യച്ഛന്‍, കിഴുപ്പള്ളി അച്യുതന്‍ നായര്‍, പേര് കേട്ട ഒരു ജ്യോല്‍സ്യന്‍ ആയിരുന്നു. ചെറുപ്പത്തില്‍ അച്ഛന്റെ വീട്ടില്‍ പോകുന്പോള്‍ രാവിലെ ഏഴു മണിമുതല്‍ വൈകീട്ട് എട്ടു മണിക്കും വല്യച്ഛനെ കാണാന്‍ വീട്ടില്‍ ആളുണ്ടാകും. ഗുരുത്വവും ദൈവാധീനവും ആണ് താന്‍ ചെയ്യുന്ന തൊഴിലില്‍ മറ്റുള്ളവര്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണം എന്ന് വല്യച്ഛന്‍ വിശ്വസിച്ചിരുന്നു.

ഞാന്‍ പക്ഷെ ജ്യോതിഷത്തില്‍ ഒന്നും വിശ്വസിക്കുന്ന ആളല്ല. എന്നാല്‍ ഭൂതവും വര്‍ത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താല്‍ ഭാവി പ്രവചിക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഇടക്കിടക്ക് കുറച്ചു പ്രവചനങ്ങളുമായി വരുന്നത്. തല്‍ക്കാലം ഫ്ളാറ്റിലെ അഗ്നിബാധയും രൂപയുടെ താഴോട്ടുള്ള പോക്കും ആണ് ഞാന്‍ പ്രവചിച്ചു വെച്ചതില്‍ ഇനി ബാക്കിയുള്ളത്. അതിനധികം സമയമില്ല.

അതുകൊണ്ട് കുറച്ചു പ്രവചനങ്ങള്‍ പുതിയത് എടുക്കാം

2030 ആകുന്നതോടെ

1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും.

2. കേരളത്തിലെ ഡിവോഴ്സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയില്‍ # 1 ആകും.

3. അറേഞ്ച്ഡ് മാരേജ്‌ എന്നുള്ളത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാകും.

4. പെന്‍ഷന്‍ പ്രായം അറുപതിന് മുകളില്‍ പോകും.

5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയര്‍മെന്റ് ഹോം ഉണ്ടാകും.

6. പെരുമ്ബാവൂര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വന്യമൃഗങ്ങള്‍ എത്തും.

7. കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും.

8. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും.

9. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും.

10. കേരളത്തില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും.

നിങ്ങളുടെ അഭിപ്രായം കേള്‍ക്കട്ടെ. ഇതൊക്കെ നടക്കുമോ?

മുരളി തുമ്മാരുകുടി

 

Related Articles

Back to top button