IndiaLatest

ബെംഗളൂരു സ്‌ഫോടന കേസ്‌ പ്രതി അപകടകാരിയെന്ന് സുപ്രീം കോടതി

“Manju”

ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതി വളരെ അപകടകാരിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മദനി നല്‍കിയ അപേക്ഷ പരിഗണിക്കവെ ആണ് എസ് എ ബോബ്ഡെ ഈ നിരീക്ഷണം നടത്തിയത്. മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് കോടതി മാറ്റി.

അതെ സമയം സ്‌ഫോടന കേസില്‍ 2014 ല്‍ മദനിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ തന്നെ തുടരണം എന്ന വ്യവസ്ഥ കോടതി അന്ന് പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ ജാമ്യ വ്യവസ്ഥ ഒരു ഘട്ടത്തിലും മദനി ലംഘിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ മദനിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോ എന്ന സംശയം ഇന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെയെക്ക് ഒപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് വി രാമസുബ്രമണ്യം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് ആണ് മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്. ബെംഗളൂരുവില്‍ കോവിഡ് കേസ്സുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ ചികത്സ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മദനി സുപ്രീം കോടതിയെ സമീപിച്ചത്.

Related Articles

Check Also
Close
Back to top button