InternationalLatest

ഹൃദയം കൊണ്ട് ഫുട്ബോള്‍ കളിച്ച ഇതിഹാസം

“Manju”

വെയ്ന്‍ റൂണി ഫുട്ബോളില്‍ നിന്ന് വിരമിച്ചു എന്ന പ്രഖ്യാപനം ഇന്നലെ വന്നപ്പോള്‍ ഫുട്ബോള്‍ ലോകത്തു നിന്നു വലിയ പ്രതികരണങ്ങള്‍ വന്നു എങ്കിലും റൂണി ഇതിലേറെ നല്ല വിടവാങ്ങല്‍ അര്‍ഹിച്ചിരുന്നു എന്ന് ഫുട്ബോള്‍ ആരാധകന്‍ എന്ന നിലയില്‍ തോന്നുകയാണ്. ഇംഗ്ലണ്ട് താരങ്ങള്‍ എന്നും ഓവര്‍ റേറ്റ് ചെയ്യെപ്പെടുന്നു എന്ന പഴി പണ്ടു മുതലേ ഫുട്ബോള്‍ ലോകത്ത് ഉണ്ടായിരുന്നു. എന്നാല്‍ റൂണിയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് കാര്യം. വെയ്ന്‍ റൂണി അണ്ടര്‍ റേറ്റഡ് ആണ് എന്നതാണ് സത്യം.

ഇംഗ്ലണ്ട് ഫുട്ബോളിന് നല്‍കിയ എക്കാലത്തെയും മികച്ച താരങ്ങളെ എടുത്താല്‍ അതിന്റെ മുന്‍ നിരയില്‍ നില്‍ക്കേണ്ട ഒരാളാണ് റൂണി. മെസ്സിയും റൊണാള്‍ഡോയും ഫുട്ബോള്‍ ലോകം ഭരിച്ച കാലത്ത് ആയതുകൊണ്ട് മാത്രം ആകാം റൂണിക്ക് അര്‍ഹിച്ച ബഹുമാനം ഫുട്ബോള്‍ ലോകത്ത് ലഭിക്കാതെ പോയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ എന്നതിന് അപ്പുറം ആണ് റൂണി എന്ന ഫുട്ബോള്‍ താരത്തിന്റെ വ്യാപ്തി. തൊട്ടാവാടികളയി നിറഞ്ഞ മോഡേണ്‍ ഫുട്ബോളില്‍ ഒന്നിനെയും ഭയക്കാതെ കളത്തില്‍ ഇറങ്ങിയ ഒരു താരം. ഹൃദയം കൊണ്ട് ഫുട്ബോള്‍ കളിക്കുക എന്താണെന്ന് വെച്ചാല്‍ അത് റൂണി കളിക്കുന്നതാണ് എന്ന് പറയാം.

Related Articles

Back to top button