KeralaLatestThiruvananthapuram

വെഞ്ഞാറമൂട് വീട്ടില്‍ മോഷണ ശ്രമം.

“Manju”

കൃഷ്ണകുമാർ സി

 

വെഞ്ഞാറമൂട്. ആളില്ലാതിരുന്ന അവസരത്തില്‍ വീട്ടില്‍ മോഷണ ശ്രമം. വാമനപുരം കളമച്ചല്‍ മുളക്കലത്ത് വീട്ടില്‍ ജോസ് കുമാറിന്റെ വീട്ടിലാണ് മോഷണ ശ്രമ നടന്നത്. രണ്ട് ദിവസം മുന്‍പ് വീട്ടുടമയുടെ ഒരു ബന്ധു വന്ന് വീട് തുറന്ന് പെയിന്റിംഗ് ജോലികള്‍ക്കായി സാധനങ്ങള്‍ ഒതുക്കി വച്ച് മടങ്ങിയിരുന്നു. രാവിലെ പെയിന്റിംഗ് ജോലിക്കായി തൊഴിലാളിയുമായി എത്തിയപ്പോള്‍ വീടിന്റെ പുറക് വശത്തെ വാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് എറണാകുളത്ത് കുടുംബ സമേതം താമസിക്കുന്ന ഉടമയെ വരുത്തി വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മറ്റ് മുറികളും മോഷ്ടാക്കള്‍ തുറന്നതായി കണ്ടെത്തിയെങ്കിലും സാധനങ്ങള്‍  ഒന്നും നഷ്ടപ്പെട്ടില്ല.  എന്നാല്‍ മോഷണ ശ്രമത്തിന്റെ  പേരില്‍ വീട്ടുടമ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

Related Articles

Check Also
Close
Back to top button