KeralaLatest

ഷൂട്ടിംഗ് പരിശീലനത്തിന് പാചകക്കാരി ; ക്യാമ്പില്‍ സുരക്ഷാ വീഴ്‌ച

“Manju”

 

തിരുവനന്തപുരം:സ്‌കൂള്‍,കോളേജ് വിദ്യാത്ഥികള്‍ക്കായി എൻ.സി.സി നടത്തിയ ഇന്റര്‍ ബറ്റാലിയൻ ഷൂട്ടിംഗ് ക്യാമ്ബില്‍ സുരക്ഷാ ഭീഷണി സൃഷ്‌ടിച്ച്‌ കമാൻഡിംഗ് ഓഫീസറുടെ പാചകക്കാരി ഷൂട്ടിംഗ് പരിശീലനം നടത്തിയത് വിവാദമാകുന്നു.

എൻ.സി.സി അംഗങ്ങളായ കുട്ടികള്‍ക്കൊപ്പമാണ് യുവതിയും വെടിവച്ചത്. ഗേള്‍സ് കേഡറ്റ് ഇൻസ്ട്രക്‌ടറായ (ജി.സി.) ദേവിക യുവതിയുടെ കൂടെയിരുന്ന് തോക്ക് ഉപയോഗിക്കാനും വെടിവയ്ക്കാനും പഠിപ്പിച്ചത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

തിരുവല്ല മാര്‍ത്തോമാ കോളേജില്‍ 16 ന് നടന്ന കോട്ടയം ഗ്രൂപ്പിന്റെ ഇന്റര്‍ ബറ്റാലിയൻ സെലക്‌ഷൻ ക്യാമ്ബിലാണ് സംഭവം.

പോയിന്റ് 22 എന്ന തോക്ക് ഉപയോഗിച്ചാണ് യുവതി വെടിവച്ചത്. എൻ.സി.സി കുട്ടികള്‍ക്കും എൻ.സി.സി ഉദ്യോഗസ്ഥര്‍ക്കും ഇവര്‍ക്ക് പരിശീലനം നല്‌കാൻ എത്തുന്ന പട്ടാളക്കാര്‍ക്കും മാത്രം പ്രവേശനമുള്ള സ്ഥലത്താണ് അനധികൃതമായി ഈ സ്ത്രീയെ പ്രവേശിപ്പിച്ചത്.

.ആര്‍.ഇ ഡ്യൂട്ടിയിലെത്തുന്ന സായുധ സേനാംഗങ്ങളായ പെര്‍മനന്റ് ഇൻസ്ട്രക്ടര്‍മാര്‍ക്ക് (പി.) പാചകം ചെയ്യുന്നതിന് പുറമെ ഗേള്‍സ് കേഡറ്റ് ഇൻസ്ട്രക്ടറുടെ കുട്ടികളെ നോക്കാനും യുവതി പോകാറുണ്ട്.
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പരിശീലത്തിനത്തിനിടെ വൈശാഖ് എന്ന കേഡറ്റ് നെഞ്ചത്ത് വെടിയേറ്റ് മരിക്കാൻ കാരണമായ ശ്രേണിയിലുള്ള തോക്കാണ് ഇവിടെയും ഉപയോഗിച്ചത്. തോക്ക് ലക്‌ഷ്യം മാറിയിരുന്നെങ്കില്‍ മറ്റൊരു അത്യാഹിതം സംഭവിക്കാമായിരുന്നു.

എൻ.സി.സി കേഡറ്റ് പരിശീലത്തിന് മാത്രം ഉപയോഗിക്കുന്ന തോക്കാണിത്. 0.22 എം.എം വലിപ്പത്തിലുള്ള തിരയാണ് ഉപയോഗിക്കുന്നത്. പരിശീലനമില്ലാതെ കൈകാര്യം ചെയ്‌താല്‍ അതീവ അപകട സാധ്യതയുള്ളതിനാല്‍ സായുധ സേനാംഗങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ തോക്ക് ഉപയോഗിക്കാവൂ. അതീവ സുരക്ഷിത മേഖലയായ ഫയറിംഗ് റേഞ്ചില്‍ ഇൻസ്ട്രക്ടര്‍ക്കും ഫയറിംഗ് നടത്തുന്ന കേഡറ്റുകള്‍ക്കും മാത്രമാണ് പ്രവേശനം. ഇവിടെയാണ് പാചകക്കാരിയെ കടത്തിവിട്ടത്. എൻ.സി.സി പരിശീലനത്തില്‍ ഏറെ അപകട സാദ്ധ്യതയുള്ളതാണ്

Related Articles

Back to top button