വര്‍ക്കല : ശാന്തിഗിരി ഗുരുമഹിമ കുട്ടികള്‍ക്ക് ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമത്തില്‍ ആത്മീയ ക്ലാസ്. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ സ്വാമി ഋതംഭരാനന്ദയാണ് ക്ലാസ് നയിച്ചത്. ഗുരുമഹിമ കുട്ടികള്‍ ദ്വിദിന ക്യാമ്പിന്റെ ഭാഗമായാണ് വര്‍ക്കല ശിവിഗിരി ആശ്രമം സന്ദര്‍ശിച്ചത്.
ശാന്തിഗിരി ഗുരുമഹിമ തിരുവനന്തപുരം റൂറൽ ഏരിയയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സുകൃതം-2023 ത്രിദിന ക്യാമ്പിന്റെ 3 ആം ദിവസമായ ഇന്ന് (29-03-2023) ശിവഗിരി തീർത്ഥാടനം നടത്തി. യാത്രയുടെ ഭാഗമായി ശാരദമഠം, പർണശ്ശാല, വൈദികമഠം, സമാധിമണ്ഡപം, ബോധനനന്ദ സമാധി, മഹാസമാധി മന്ദിരം എന്നിവിടങ്ങളിൽ സന്ദർശിച്ചു. ശേഷം ശിവഗിരി ബോർഡ് മെമ്പർ സ്വാമി ഋതംഭരാനന്ദ കുട്ടികളുമായി സംവദിച്ചു. നേതൃത്വം നൽകിയത് – പ്രമോദ്. എം.പി, അനിൽ. വി, ഗിരിജ, . സുഹാസിനി. ഡി,. റീമ, കുമാരി. പ്രതിഭ. എസ്. എസ്, കുമാരി. കരുണ. എസ്. എസ് എന്നിവരും രക്ഷകര്‍ത്താക്കളും കുട്ടികള്‍ക്കൊപ്പം അനുഗമിച്ചു.