KeralaLatest

സ്വാമിയ്ക്ക് അന്ത്യമോപചാരം; ദുഖഃസാന്ദ്രമീ വിടവാങ്ങല്‍

“Manju”
സ്വാമിയ്ക്ക് അന്ത്യമോപചാരം; ദുഖഃസാന്ദ്രമീ വിടവാങ്ങല്‍

പോത്തന്‍കോട് : ഇന്നലെ ഗുരുജ്യോതിയില്‍ ലയിച്ച ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് വിശ്വാസികളും, മത, രാഷ്ട്രീയ സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖരും. രാവിലെ 8.00 മണിക്ക് സ്പിരിച്ച്വല്‍ സോണ്‍ ഉദ്യാനത്തില്‍ പുഷ്പാലംകൃതമായ വേദിയില്‍ സ്വാമി ഉറങ്ങവേമനം വിങ്ങി വിതുമ്പി ഭക്തരും സന്ന്യാസി സന്ന്യാസിനിമാരും. ഇന്നലെവരെ തങ്ങളോടൊപ്പമുണ്ടായിരുന്ന ചിരിച്ച മുഖം ഇനിയില്ല എന്നത് പലര്‍ക്കും ഉള്‍ക്കൊള്ളുവാനായിട്ടില്ല. രാവിലെ മുതല്‍ ഗുരുഭക്തരും അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും, സഹപാഠികളുമായ നിരവധി പേരാണ് സ്വാമിയെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. സ്വാമിയ്ക്ക് 47 വയസ്സായിരുന്നു.

വാര്‍ത്തയറിഞ്ഞ് ഗവര്‍ണര്‍ അനുശോചനം ട്വീറ്റ് ചെയ്തു., മുഖ്യമന്ത്രി പിണറായി വിജയന്‍,‍ സ്പീക്കര്‍ എ.എം. ഷംസീര്‍, മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍. അനില്‍, ഡോ. ബി.സന്ധ്യ ഐ.പി.എസ്., അരൂര്‍ എം.എല്‍.. ദലീമ ജോജോ എന്നിവര്‍ അനുശോചനം അറിയിച്ചു.

ജനപ്രതിനിധികളായ ഡി.കെ. മുരളി എം.എല്‍.. , മുന്‍ ഡെപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റുമായ പാലോട് രവി, സി.പി.. കണ്‍ട്രോള്‍ കമ്മിറ്റിയംഗം പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ എം.പി. പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.. എം..വാഹിദ്, കെ.പി.സി.സി. രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ്, മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കര്‍ദാസ്, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ഷീല കുമാരി. സി.പിഐ.(എം) വെഞ്ഞാറമ്മൂട് ഏരിയ സെക്രട്ടറി ഇ.എ.സലീം, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, കംപ്യൂനീഡ് സൊല്യൂഷന്‍സ് ഡയറക്ടര്‍ ഗോകുല്‍ ഗോവിന്ദ്, ഭീമ ജൂവലറി പ്രതിനിധികള്‍, സാഗ് അഡ്വൈസര്‍ ടൈസിംഗ് ബാലമുരളി ലക്ഷമി കോര്‍ഡിനേറ്റ്സ് സജികുമാര്‍ യുണൈറ്റഡ് എല്‍.എല്‍.സി.ഹാരിസ്, അലക്സാണ്ടര്‍ തെക്കേടം, മലയാള മനോരമയില്‍ നിന്നും  നന്ദകുമാര്‍, പോത്തന്‍കോട് പ്രസ്ക്ലബില്‍ നിന്നും മുകുന്ദന്‍, മാതൃഭൂമിയില്‍ നിന്നും അനൂപ്, ട്വന്റി ഫോര്‍ ഇന്റടു സെവന്‍ ന്യൂസ് പ്രതിനിധി, തുടങ്ങി നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിച്ചത്.

Related Articles

Back to top button