IndiaLatest

‘ഫ്ളൈ 91’-ന് വാണിജ്യസേവനത്തിന് അനുമതി.

“Manju”

മുംബൈ: മലയാളിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന ‘ഫ്ലൈ 91’ വിമാനക്കമ്പനിക്ക് വാണിജ്യസേവനത്തിന് അനുമതിയായി. ഇതിന്റെ ഭാഗമായി കമ്പനിക്ക് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു. മാർച്ച് രണ്ടിന് ഗോവ-ബെംഗളൂരു സർവീസ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ഗോവ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന കമ്പനി 70 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന എ.ടി.ആർ. വിമാനങ്ങൾ പാട്ടത്തിനെടുത്താകും സർവീസ് നടത്തുക. ദുബായ് എയറോസ്പെയ്‌സ് എന്റർപ്രൈസസിൽനിന്ന് രണ്ടുവിമാനങ്ങൾ പാട്ടത്തിനെടുത്തിട്ടുണ്ട്. ഇതിലൊന്ന് ഇന്ത്യയിലെത്തി. പരീക്ഷണപ്പറക്കൽ ഈ വിമാനത്തിലായിരുന്നു. വാണിജ്യസേവനം ഉടൻ തുടങ്ങാനാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വിജയ് മല്യയുടെ പ്രവർത്തനം നിർത്തിപ്പോയ കിങ് ഫിഷർ എയർലൈൻസിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്ന തൃശ്ശൂർ സ്വദേശിയായ മനോജിന്‌ വ്യോമയാനമേഖലകളിൽ വർഷങ്ങളുടെ അനുഭവപരിചയമുണ്ട്. ഫെയർഫാക്സിന്റെ ഇന്ത്യാ വിഭാഗം മുൻ മേധാവിയായിരുന്ന ഹർഷ രാഘവനുമായി ചേർന്ന് മനോജ് ചാക്കോ സ്ഥാപിച്ച ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിനുകീഴിലാണ് ‘ഫ്ലൈ 91’ പ്രവർത്തിക്കുക. ഹർഷയുടെ കൺവർജന്റ് ഫിനാൻസാണ് കമ്പനിയിലെ മുഖ്യനിക്ഷേപകർ. ചെറുപട്ടണങ്ങളെ ആകാശമാർഗം ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി പ്രാദേശിക എയർലൈൻ സർവീസായിരിക്കുമിത്

Related Articles

Back to top button