KeralaLatest

ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിൽ തങ്ങുന്നത് ബ‌്ലെയർ ഹൗസിൽ

അമേരിക്ക സന്ദർശിക്കുന്ന നരേന്ദ്രമോദിയ്‌ക്ക് താമസം ഒരുക്കുന്നത് എബ്രഹാം ലിങ്കന്‍ താമസിച്ച ബ്ലെയര്‍ ഹൗസില്‍

“Manju”

നരേന്ദ്രമോദിയ്‌ക്ക് താമസം ഒരുക്കുന്നത് എബ്രഹാം ലിങ്കന്‍ താമസിച്ച ബ്ലെയര്‍ ഹൗസില്‍
വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് അമേരിക്ക . വാഷിംഗ്ടണ്‍ ഡിസിയില്‍, എല്ലായിടത്തും അമേരിക്കൻ പതാകയ്‌ക്കൊപ്പം ഇന്ത്യൻ പതാകയും സ്ഥാപിച്ചിട്ടുണ്ട് .
വൈറ്റ് ഹൗസിന് പുറത്ത് ത്രിവര്‍ണ്ണ പതാക പറക്കുന്നത് കാണുമ്ബോള്‍ അഭിമാനം ഉണരുന്നതായി ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ഇന്ത്യൻ വംശജര്‍ പറയുന്നു .
ജൂണ്‍ 20 മുതല്‍ 24 വരെയാണ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വൈറ്റ് ഹൗസ് ക്ഷണിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറ്റ് ഹൗസില്‍ നിന്ന് മൂന്ന് മിനിറ്റ് മാത്രം അകലെയുള്ള പ്രശസ്തമായ ബ്ലെയര്‍ ഹൗസിലാണ് മോദി തങ്ങുന്നത്.
അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലാണ് ബ്ലെയര്‍ ഹൗസ് .190 വര്‍ഷമായി അമേരിക്കയുടെ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ് ബ്ലെയര്‍ ഹൗസ്. ഇവിടെയാണ് എബ്രഹാം ലിങ്കണ്‍ തന്റെ ജീവിതത്തിലെ ചില സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെച്ചത്.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഇവിടെയിരുന്നാണ് ഭാവി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തത് .ആദ്യം ബ്ലെയര്‍ ഹൗസ് ഒരു സ്വകാര്യ ഹൗസായിരുന്നു, എന്നാല്‍ 1942-ല്‍ അന്നത്തെ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്വെല്‍റ്റിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സര്‍ക്കാര്‍ ഇത് വാങ്ങി.
1824-ല്‍ അമേരിക്കൻ ആര്‍മി സര്‍ജൻ ജനറല്‍ ജോസഫ് ലോവലിന്റെ വീടായാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്.1836-ല്‍ അമേരിക്കയുടെ ഏഴാമത്തെ പ്രസിഡന്റായ ആൻഡ്രൂ ജാക്സണ്‍ ഇത് വാങ്ങി.അന്നുമുതല്‍ അതിന്റെ പേര് ബ്ലെയര്‍ ഹൗസ് എന്നാണ്. ബ്ലെയര്‍ ഹൗസ് കൊട്ടാരസമാനമായ ഒരു കെട്ടിടമാണ്.നിരവധി സിറ്റിംഗ് റൂമുകള്‍ക്കും കോണ്‍ഫറൻസ് റൂമുകള്‍ക്കും പുറമെ ഒമ്ബത് കിടപ്പുമുറികള്‍, നാല് ഡൈനിംഗ് റൂമുകള്‍, 14 അതിഥി മുറികള്‍, 35 ബാത്ത്റൂമുകള്‍, ഒരു ഹെയര്‍ സലൂണ്‍, വ്യായാമ മുറി എന്നിവയുണ്ട്.
ലോക യോഗ ദിനമായ ജൂണ്‍ 21ന് യുഎൻഒ ആസ്ഥാനത്ത് അദ്ദേഹം യോഗ ക്യാമ്ബിന് നേതൃത്വം നല്‍കും. വൈകുന്നേരം വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തുന്ന മോദിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും.
ജൂണ്‍ 21 ന് രാത്രി വൈറ്റ് ഹൗസില്‍ ബൈഡൻ ദമ്ബതികള്‍ മോദിയ്‌ക്ക് വിരുന്ന് നല്‍കും . ജൂണ്‍ 23ന് ഉപരാഷ്‌ട്രപതി കമലാ ഹാരിസും വിദേശകാര്യ മന്ത്രി ആന്റണി ബില്‍ഡനും മോദിയ്‌ക്ക് വിരുന്ന് നല്‍കും . ഔദ്യോഗിക പരിപാടികള്‍ക്ക് പുറമെ യുഎസ് കമ്ബനികളുടെ സിഇഒമാരുമായും മറ്റ് പങ്കാളികളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. അതിന് ശേഷം വാഷിംഗ്ടണിലെ ഇന്ത്യൻ വംശജരെയും അദ്ദേഹം കാണും.

Related Articles

Back to top button