IndiaLatest

സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍

“Manju”

മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ അനുവദിച്ച്‌ ഇന്ത്യൻ റെയില്‍വേ. ഇത് സംബന്ധിച്ച്‌ റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റി അംഗീകാരം നല്‍കി. തിരുവനന്തപുരത്ത് നിന്ന് മധുരയ്‌ക്കുള്ള അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാനും റെയില്‍വേ ബോര്‍ഡിന് ശുപാര്‍ശ നല്‍കി. നിലവിലുള്ള യശ്വന്ത്പൂര്‍കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടാനും ശുപാര്‍ശ ചെയ്തതായി പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാൻ പികെ കൃഷ്ണദാസ് വ്യക്തമാക്കി.

തീര്‍ത്ഥാടകരുടെ യാത്രസൗകര്യം വര്‍ദ്ധിപ്പിക്കാനായി രാമേശ്വരത്തേക്ക് കൂടുതല്‍ ട്രെയിൻ സര്‍വീസ് വേണമെന്ന് പികെ കൃഷ്ണദാസ് റെയില്‍ ബോര്‍ഡ് ചെയര്‍മാൻ അനില്‍ കുമാര്‍ ലഹോട്ടിയ്‌ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എട്ട് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. യാത്രക്കാരുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം കണക്കിലെടുത്താണ് തീരുമാനം.

പുതുതായി സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകളും അവയുടെ സ്റ്റോപ്പുകളും സമയക്രമവും:-

1) 16603 മംഗളൂരുതിരുവനന്തപുരം മാവേലി എക്‌സ്പ്രസ്: അമ്പലപ്പുഴപുലര്‍ച്ച 3.10- ജൂലൈ 16 മുതല്‍ സര്‍വീസ് നടത്തും

2) 16792 പാലക്കാട്തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്: കുണ്ടറരാത്രി 11.32- ജൂലൈ 18 മുതല്‍ സര്‍വീസ് നടത്തും

3) 16606 നാഗര്‍കോവില്‍മംഗളൂരു ഏറനാട് എക്‌സ്പ്രസ്: നെയ്യാറ്റിൻകരപുലര്‍ച്ച 3.00-ജൂലൈ 17 മുതല്‍ സര്‍വീസ് നടത്തും

4) 16344 മധുരതിരുവനന്തപുരം അമൃത എക്‌സ്പ്രസ്: കരുനാഗപ്പള്ളിപുലര്‍ച്ച 02.22-ജൂലൈ 16 മുതല്‍ സര്‍വീസ് നടത്തും

5) 16347 തിരുവനന്തപുരംമംഗളൂരു എക്‌സ്പ്രസ് എക്‌സ്പ്രസ്: ചാലക്കുടി: പുലര്‍ച്ച 2.09 –ജൂലൈ 16 മുതല്‍ സര്‍വീസ് നടത്തും

6) 16381 പുനെകന്യാകുമാരി എക്‌സ്പ്രസ്: ഒറ്റപ്പാലംപുലര്‍ച്ച 1.44-ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

7) 12618 ഹസ്രത്ത് നിസാമുദ്ദീൻഎറണാകുളം മംഗള എക്‌സ്പ്രസ്: കുറ്റിപ്പുറംപുലര്‍ച്ച 2.29, കൊയിലാണ്ടിപുലര്‍ച്ച 03.09-ജൂലൈ 15 മുതല്‍ സര്‍വീസ് നടത്തും

8) 16604 തിരുവനന്തപുരം മംഗളൂരു മാവേലി എക്‌സ്പ്രസ്: കൊയിലാണ്ടി-03.09-ജൂലൈ 16 മുതല്‍ സര്‍വീസ് നടത്തും

അമൃത എക്‌സ്പ്രസിന് കരുനാഗപ്പള്ളിയില്‍ പുതിയ സ്റ്റോപ് അനുവദിച്ച സാഹചര്യത്തില്‍ ജൂലൈ 17 മുതല്‍ കൊല്ലം, വര്‍ക്കല സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരും. കൊല്ലത്ത് പുലര്‍ച്ചെ-2.47-നും വര്‍ക്കലയില്‍ 3.12-നുമാകും അമൃത എക്‌സ്പ്രസ് എത്തിച്ചേരുക.

 

 

Related Articles

Back to top button