IndiaLatest

മഴക്കെടുതി: ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം

“Manju”

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി മഴപെയ്യുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോരമേഖലകളില്‍ ഉരുള്‍പ്പൊട്ടലിനും സാദ്ധ്യതയുളളതിനാല്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തുടര്‍ച്ചയായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹരിദ്വാര്‍ ജില്ലയിലെ തെഹ്‌സില്‍, കോറ്റി, മൊസോരി പ്രദേശങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം തിങ്കളാഴ്ച ഉത്തരാഖണ്ഡില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിനടിയില്‍പ്പെട്ടിരുന്നു. സംസ്ഥാന ദുരന്ത റെസ്‌പോണ്‍സ് ഫോഴ്‌സ് സ്ഥലത്തെത്തി ഗര്‍ഭിണിയായ യുവതിയെയും , ഒരു കുട്ടിയെയും രക്ഷപ്പെടുത്തുകയും തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുങ്ങി കിടന്നിരുന്ന ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ മഴയും സൊണാലി നദിയിലെ അണക്കെട്ട് പൊട്ടിയതുമാണ് ഉത്തരാഖണ്ഡിലെ താഴ്ന്ന പ്രദേശമായ ലക്‌സറില്‍ വെള്ളപ്പൊക്ക ഭീക്ഷണി ഉയര്‍ത്തുന്നത്.

Related Articles

Back to top button