InternationalLatest

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം

“Manju”

വനിതാ ലോകക്കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. 8 ഗ്രൂപ്പുകളിലായി നടക്കുന്ന ടൂർണമെന്‍റിന് ഓസ്ട്രേലിയയും ന്യൂസിലാന്‍റുമാണ് വേദിയാവുക. ഫുട്ബാളിലെ ലോകറാണിമാരെ തീരുമാനിക്കുന്ന ലോകകപ്പ് വനിതാ ഫുട്ബോൾ ടൂർണമെന്‍റിന് നാളെ ഈഡൻ പാർക്ക് സേറ്റേഡിയത്തിൽ തുടക്കമാകുക. ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെ നോർവേയും തുടർന്ന് സിഡ്നിയിൽ നടക്കുന്ന മത്സരത്തിൽ ആസ്ട്രേലിയയെ റിപബ്ലിക് ഓഫ് അ‍യർലൻഡും നേരിടും. ആസ്ട്രേലിയയിൽ സിഡ്നിക്ക് പുറമെ മെൽബൺ, ബ്രിസ്ബേൻ, അഡലെയ്ഡ്, പെർത്ത് എന്നിവിടങ്ങളിലും ന്യൂസിലൻഡിൽ ഓക്ലൻഡ് കൂടാതെ വെലിങ്ടൺ, ഡുനേഡിൻ, ഹാമിൽട്ടൺ എന്നിവിടങ്ങളിലുമായാണ് മത്സരങ്ങൾ അരങ്ങേറുക,. ആഗസ്റ്റ് 20ന് സിഡ്നിയിലെ സ്റ്റേഡിയം ആസ്ട്രേലിയയിലാണ് ഫൈനൽ മത്സരം അരങ്ങേറുക.

നിലവിലെ ചാമ്പ്യൻമാരായ അമേരിക്കയും റണ്ണറപ്പുകളായ നെതർലാന്‍റും ഗ്രൂപ്പ് ഈ യുടെ ഭാഗമായാണ് ഏറ്റുമുട്ടുക. വനിതാ ലോകകകപ്പിൽ നാല് തവണ ജേതാക്കളായ അമേരിക്ക തന്നെയാണ് ഇത്തവണയും കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്നവരിൽ മുൻപന്തിയിലുള്ളത്. ഗ്രൂപ്പ് എഫിന്റെ ഭാഗമായാണ് ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലും യൂറോപ്പ്യൻ കരുത്തരായ ഫ്രാൻസും ലോകക്കപ്പ് ഫുട്ബോൾ മാമാങ്കത്തിൽ അണിനിരക്കുക.

Related Articles

Back to top button