IndiaLatest

ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍

“Manju”

ദില്ലി: കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി. ദില്ലി തിങ്കളാഴ്ച മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്ക് ചെയ്തു തുടങ്ങും. പട്ടിണിയില്‍പ്പെട്ട് ജനങ്ങള്‍ മരിക്കാതിരിക്കാന്‍ ഇതാണ് ദല്‍ഹി അണ്‍ലോക്ക് ചെയ്യാന്‍ പറ്റിയ സമയമെന്ന് അദ്ദേഹം പറഞ്ഞു.

ദൈനംദിന വേതന തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഫാക്ടറികളും തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ദില്ലിയില്‍ 24 മണിക്കൂറിനിടെ 1100 കേസുകളാണ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.5% മായി കുറഞ്ഞിട്ടുണ്ട്.

ദുരന്ത നിവാരണ അതോറിറ്റിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കഴിഞ്ഞ മാസത്തില്‍ ലോക്ഡൗണിലൂടെ നേടിയ നേട്ടം നഷ്ടപ്പെടാതിരിക്കാന്‍, തുറക്കുന്നത് മന്ദഗതിയിലായിരിക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ വരുതിയില്‍ നിര്‍ത്താന്‍ സഹായിച്ച ദല്‍ഹിയിലെ രണ്ടുകോടി ജനങ്ങള്‍ക്ക് കെജ്രിവാള്‍ നന്ദി അറിയിച്ചു.

Related Articles

Back to top button