ശ്രീജ.എസ്
ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന്റെ പത്തൊന്‍പതാം വാര്‍ഷിക ദിനത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍. പാര്‍ലമെന്റ് ഹൗസിന് മുന്നില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉപരാഷ്ട്രപ്രതി വെങ്കയ്യ നായിഡു തുടങ്ങിയവര്‍ എത്തിയിരുന്നു.
2001-ലെ ഈ ദിവസം, പാര്‍ലമെന്റിനെതിരായ ആക്രമണം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. നമ്മുടെ പാര്‍ലമെന്റിനെ സംരക്ഷിച്ച് ജീവന് നഷ്ടപ്പെട്ടവരുടെ വീര്യവും ത്യാഗവും ഞങ്ങള്‍ ഓര്‍ക്കുന്നു. ഇന്ത്യ എപ്പോഴും അവരോട് നന്ദിയുള്ളവരായിരിക്കും, ‘പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ പറഞ്ഞു.