IndiaLatest

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ബിജെപി

“Manju”

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ബിജെപി. കേന്ദ്ര മന്ത്രിമാരുടെ ലോക്‌സഭാ പ്രവാസ് ക്യാമ്പയിന്‍ തുടരും. പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.

144 മണ്ഢലങ്ങളില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര മന്ത്രിമാര്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ജെ പി നദ്ദ എന്നിവര്‍ വിലയിരുത്തി. പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലങ്ങളില്‍ സന്ദര്‍ശിച്ച റിപ്പോര്‍ട്ടാണ് ദേശീയ നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്, 144 മണ്ഡലങ്ങളിലെ പാര്‍ട്ടിയുടെ സാധ്യതകള്‍, ദൗര്‍ബല്യം എന്നിവ തിരിച്ചറിഞ്ഞ് 2024ല്‍ മണ്ഡലം പിടിക്കാനുള്ള മാസ്റ്റര്‍ പ്ലാനും ബിജെപി തയ്യാറാക്കി കഴിഞ്ഞു.

നിശ്ചയിച്ച മണ്ഡലങ്ങളില്‍ സന്ദര്‍ശിക്കാതിരുന്നതിന് കേന്ദ്രമന്ത്രിമാര്‍ വിമര്‍ശനവും നേതൃത്വത്തില്‍ നേരിട്ടു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്  തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ എ ഗ്രേഡ് മണ്ഡലങ്ങളില്‍ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം ബംഗാള്‍, യുപി, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ മണ്ഡലങ്ങളില്‍ ചുമതല നല്‍കിയ 69 കേന്ദ്രമന്ത്രിമാര്‍ വീണ്ടും 144 മണ്ഡലങ്ങള്‍ സന്ദര്‍ശിക്കാനാണ് നല്‍കിയ നിര്‍ദ്ദേശം.

Related Articles

Back to top button