IndiaLatest

പുനരുപയോഗ ഊര്‍ജ്ജശേഷിയുടെ കാര്യത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

“Manju”

ന്യൂഡല്‍ഹി: പുനരുപയോഗ ഊര്‍ജ്ജശേഷിയുടെ കാര്യത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20യുടെ പരിസ്ഥിതി, കാലാവസ്ഥ സുസ്ഥിരത മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യ സംരക്ഷണം, സമ്പുഷ്ടീകരണം എന്നിവയില്‍ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യ മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ മാര്‍ജ്ജാരവര്‍ഗ്ഗത്തിന്റെ സംരക്ഷണത്തിനായി ഒരുക്കിയിരിക്കുന്ന പദ്ധതികളെ പറ്റിയും അദ്ദേഹം സംസാരിച്ചു. ലോകത്തിലുള്ള കടുവകളെയും പുലികളെയും സംരക്ഷിക്കുന്നതിനായി അന്താരാഷ്‌ട്ര മാര്‍ജ്ജാര സംരക്ഷണ അലയൻസ് പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് പ്രോജക്‌ട് ടൈഗര്‍ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button