KeralaLatest

“സൈബർലോകത്തെ ചതിക്കുഴികൾ” അവബോധക്ലാസ് നടന്നു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം റൂറൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസത്തെ വാർഷികപദ്ധതിയുടെ ഭാഗമായി ഇന്ന്(30.07.2023,ഞായറാഴ്ച) “സൈബർലോകത്തെ ചതിക്കുഴികൾ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അവബോധക്ലാസ്സ് നടന്നു. ആശ്രമം റിസർച്ച്സോൺ ആഡിറ്റോറിയത്തിൽ വച്ച് രാവിലെ 09:30 മുതല്‍ 12.25 വരെ നടന്ന ക്ലാസില്‍ പോലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പി.പി.കരുണാകരൻ ക്ലാസ് നയിച്ചു. ആധുനിക സാങ്കേതിക ലോകത്തിൽ ഡിജിറ്റൽ, ഇൻറർനെറ്റ്, സോഷ്യൽ മാധ്യമങ്ങളിൽ പതിയിരിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വാട്ട്സ് ആപ്പ്, ഫേയ്സ് ബുക്ക്, ടെലിഗ്രാം, ഈമെയിൽ വിവിധതരം മൊബൈൽ ആപ്പുകൾ എന്നിവയുടെ ദുരുപയോഗം നിമിത്തം ഉണ്ടാകുന്ന അപകടങ്ങളും അവയെ എങ്ങനെ ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കാം എന്നീകാര്യങ്ങള്‍  പ്രതിപാദിച്ചുകൊണ്ട് തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വി.ബിനു അവതരണം നടത്തി.

റോഡ് സുരക്ഷയ്ക്കായുള്ള ട്രാഫിക്ക് നിയമവശങ്ങളെ പരാമർശിച്ചുള്ള വിശദീകരണം തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് സ്റ്റാഫംഗം എസ്.പി.ജയകുമാർ നടത്തി.

ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം റൂറൽ ഏരിയ കമ്മിറ്റി ചുമതലക്കാരിയായ പ്രമീള രവീന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഡെപ്യൂട്ടി ജനറല്‍ കൺവീനർ എ.ശ്രീവാസ് ആശംസയും ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി കൺവീനർ(സർവ്വീസസ്) പി.കെ.കുമാരി കൃതജ്ഞതയും അർപ്പിച്ചു. ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ  ഡോ.സ്മിത കിരൺ അവബോധ ക്ലാസ്സ് നയിച്ച വിശിഷ്ട വ്യക്തിത്വങ്ങളെ സ്നേഹോപഹാരം നൽകി ആദരിച്ചു. ശാന്തിഗിരി മാതൃമണ്ഡലം അസിസ്റ്റൻറ് കൺവീനർ(സർവ്വീസസ്) .സുപ്രിയ ഗുരുവാണി വായിച്ചു. ഉച്ചയ്ക്ക് 12:25 ക്ലാസ്സ് സമാപിച്ചു. വിവിധ ഡിവിഷനുകളെ പ്രതിനിധീകരിച്ച് 150 ഓളം പേർ പങ്കെടുത്തു.

Related Articles

Back to top button