IndiaLatest

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഗുജറാത്ത്

“Manju”

ഗാന്ധിനഗര്‍: കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുന്ന യാത്രക്കാരെ പരിശോധിച്ച ശേഷം മാത്രമെ കടത്തിവിടുകയുള്ളൂവെന്നറിയിച്ച്‌ ഗുജറാത്ത് ആരോഗ്യവകുപ്പ്. കൊവിഡ്-19 രോഗലക്ഷണമുള്ളവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കില്ല. സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
യാത്രക്കാരുടെ കൈവശം ആര്‍ ടി പി സി ആര്‍ ഇല്ലാത്ത പക്ഷം താപനില പരിശോധിക്കുകയും വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയും ചെയ്യും. പരിശോധനക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യസെക്രട്ടറിക്കും കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ അറിയിച്ചു.
ഇതുവരേയും ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് ആഭ്യന്തര യാത്രക്കാര്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേര്‍ക്ക് മാത്രമാണ് ഗുജറാത്തില്‍ കൊവിഡ്-19 സ്ഥിരീകരിച്ചത്. 14 പേര്‍ രോഗവിമുക്തി നേടുകയും ചെയ്തു. ഗുജറാത്തില്‍ നിലവില്‍ 155 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. അതില്‍ 37 പേരും അഹമ്മദാബാദിലാണ്.

Related Articles

Back to top button