InternationalLatest

ദുബൈ എയര്‍ഷോക്ക്​ ഇന്ന് തുടക്കം

“Manju”

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വ്യോ​മ​​യാ​ന പ്ര​ദ​ര്‍​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യ ദു​ബൈ എ​യ​ര്‍ ഷോ​ക്ക്​ ഞാ​യ​റാ​ഴ്​​ച തു​ട​ക്കം. വ്യാ​ഴാ​ഴ്​​ച വ​രെ ന​ട​ക്കു​ന്ന എ​യ​ര്‍​ഷോ​യി​ല്‍ പ​ങ്കെടു​ക്കു​ന്ന​തി​നാ​യി വി​മാ​ന​ങ്ങ​ളും വി​മാ​ന നി​ര്‍​മാ​താ​ക്ക​ളും വ്യോ​മ​യാ​ന വി​ദ​ഗ്​​ധ​രും ക​മ്പ​നി ഉ​ട​മ​ക​ളും ഭ​ര​ണാ​ധി​കാ​രി​ക​ളു​മെ​ല്ലാം എ​ത്തി​ച്ചേ​രും. 148 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 1200 പ്ര​ദ​ര്‍​ശ​ക​രെ​ത്തു​ന്ന ഇ​ത്ത​വ​ണ​​ത്തെ മേ​ള, ഇ​തു​വ​രെ ന​ട​ന്ന​തി​ല്‍ ഏ​റ്റ​വും വ​ലു​താ​ണെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു.

85,000 സ​ന്ദ​ര്‍​ശ​ക​രാ​ണ്​ ഇ​തി​ന​കം ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ള്ള​ത്. ​ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​ന്ന​വ​രി​ല്‍ 13 രാ​ജ്യ​ങ്ങ​ള്‍ എ​യ​ര്‍​ഷോ​യി​ല്‍ ആ​ദ്യ​മാ​യാ​ണ്​ എ​ത്തു​ന്ന​ത്. മി​ല്യ​ണ്‍ ക​ണ​ക്കി​ന്​ ഡോ​ള​റിന്റെ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​ന്ന എ​യ​ര്‍​ഷോ ദു​ബൈ വേ​ള്‍​ഡ്​ സെന്ററി​ലാ​ണ്​ അ​ര​ങ്ങേ​റു​ക. ബോ​യി​ങ് കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും പു​തി​യ താ​ര​മാ​യ ബോ​യി​ങ്​​ 777X​ന്റെ അ​ര​ങ്ങേ​റ്റം ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​ണ്​. 2023 ഓടെ​ സ​ര്‍​വി​സ്​ തു​ട​ങ്ങു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന വി​മാ​നം ഏ​റ്റെ​ടു​ക്കാ​ന്‍ നി​ര​വ​ധി ക​മ്പനി​ക​ള്‍ എ​ത്തും.

കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ്​ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക്​ അ​നു​മ​തി ന​ല്‍​കു​ക​യെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ എ​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ എ​യ​ര്‍​ഷോ​യാ​ണി​ത്. ര​ണ്ടു​ വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ്​ മേ​ള ന​ട​ക്കു​ന്ന​ത്. ഓ​രോ​വ​ര്‍​ഷ​വും 100 ബി​ല്യ​ണ്‍ ഡോ​ള​റി​ലേ​റെ മൂ​ല്യ​മു​ള്ള ക​രാ​റു​ക​ള്‍ ഒ​പ്പു​വെ​ക്കാ​റു​ണ്ട്. യു.​എ.​ഇ പ്ര​തി​രോ​ധ വ​കു​പ്പ്, എ​മി​റേ​റ്റ്​​സ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ആ​യി​രം കോ​ടി​യി​ലേ​റെ ദി​ര്‍​ഹ​മിന്റെ ക​രാ​റു​ക​ള്‍ ഒ​പ്പു​വെ​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ വി​മാ​ന കൈ​മാ​റ്റ ക​രാ​റു​ക​ളും ഒ​പ്പു​വെ​ക്കാ​റു​ണ്ട്. പോ​ര്‍​വി​മാ​ന​ങ്ങ​ളും ആ​ഡം​ബ​ര വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്​​ട​റു​ക​ളും സൈ​നി​ക വി​മാ​ന​ങ്ങ​ളും ഉ​ണ്ടാ​വും. ആ​ളി​ല്ലാ വി​മാ​ന​ങ്ങ​ള്‍, ച​ര​ക്ക്​ വി​മാ​നം, സാ​​ങ്കേ​തി​ക വി​ദ്യ​ക​ള്‍ എ​ന്നി​വ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. യു.​എ.​ഇ​യു​ടെ ആ​കാ​ശ വി​സ്​​മ​യ​ങ്ങ​ളും എ​യ​ര്‍​ഷോ​യി​ല്‍ അ​ര​ങ്ങേ​റും.

16 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം ഇ​ത്ത​വ​ണ ദു​ബൈ എ​യ​ര്‍​ഷോ​യി​ലു​ണ്ടാ​കും. 2005ലെ ​അ​ല്‍​ഐ​ന്‍ ഗ്രാ​ന്‍​ഡ്​ പ്രി​യി​ലാ​ണ്​ ഇ​ന്ത്യ​ന്‍ സം​ഘം യു.​എ.​ഇ​യി​ല്‍ അ​വ​സാ​ന​മാ​യി വ്യോ​മാ​ഭ്യാ​സം ന​ട​ത്തി​യ​ത്. സാ​രം​ഗ്, സൂ​ര്യ​കി​ര​ണ്‍, തേ​ജ​സ്​ എ​ന്നി​വ​യു​ടെ അ​ഭ്യാ​സ​ങ്ങ​ള്‍​ക്കാ​ണ്​ എ​യ​ര്‍​ഷോ സാ​ക്ഷ്യം​ വ​ഹി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

Related Articles

Back to top button