IndiaKeralaLatest

ഇനിമുതൽ ജോലി ഒറിജിനലോ വ്യാജനോ ആണെന്ന് തിരിച്ചറിയാം

“Manju”

ദുബൈ: പ്രവാസികളെ ജോലിയുടെ പേരില്‍ ഇനി കബളിപ്പിക്കാന്‍ കഴിയില്ല. പ്രവാസികള്‍ക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴിലുള്ള പിബിഎസ്‌കെ (പ്രവാസി ഭാരത സഹായ കേന്ദ്രം) വഴി പരിശോധിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇക്കാര്യം അധികൃതര്‍ വ്യക്തമാക്കിയത്. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോര്‍മാറ്റില്‍ പിബിഎസ്‌കെ ആപില്‍ അപ് ലോഡ് ചെയ്താല്‍ മാത്രം മതി. കോണ്‍സുലേറ്റ് അധികൃതര്‍ ഇതിന്റെ നിജസ്ഥിതി പരിശോധിച്ച്‌ ഉദ്യോഗാര്‍ഥികളെ അറിയിക്കുമെന്ന് കോണ്‍സല്‍ സിദ്ധാര്‍ഥ കുമാര്‍ ബറെയ് ലി വ്യക്തമാക്കി. ധാരാളം ഇന്ത്യക്കാര്‍ തൊഴില്‍ തട്ടിപ്പിന് ഇരയാകുന്നുവെന്നും അതിന് പരിഹാരമെന്ന നിലയിലാണ് പുതിയ ആപിന്റെ സേവനമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മുതല്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിനകം ധാരാളം പേര്‍ ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇത് പ്രയോജനപ്പെടുത്തണമെന്നാണ് നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴില്‍ തര്‍ക്കം, നിയമസഹായം, തൊഴില്‍ സംബന്ധമായ മറ്റു വിഷയങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കാന്‍ പിബിഎസ്‌കെയില്‍ സംവിധാനമുണ്ട്. സ്ത്രീ തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍, വിവാഹ സംബന്ധമായ പ്രശ്‌നങ്ങള്‍, മരണ റജിസ്‌ട്രേഷന്‍ തുടങ്ങി വിവിധ സേവനങ്ങളും ആപിലൂടെ ലഭ്യമാണ്. പ്രശ്‌നത്തില്‍ അകപ്പെടുന്നവര്‍ക്ക് പിബിഎസ്‌കെ ജീവനക്കാരോട് ആപ് വഴി സംസാരിക്കാനും സാധിക്കും.

Related Articles

Back to top button