LatestThiruvananthapuram

ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം

“Manju”

തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം. തുണിസഞ്ചിയടക്കം 14 ഇനങ്ങളാണ് കിറ്റിലുണ്ടാകുക. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവര്‍ഷം മൊത്തം 93 ലക്ഷം റേഷന്‍കാര്‍ഡുടമകളില്‍ 87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു. എ.എ.വൈ. കാര്‍ഡ് ഉടമകള്‍ക്ക് പുറമേ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഓണക്കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും.

6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. സംസ്ഥാനത്ത് 5,87,691 എ.എ.വൈ. കാര്‍ഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക. കഴിഞ്ഞവര്‍ഷവും ഓണക്കിറ്റില്‍ 14 ഇനങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ വറ്റല്‍മുളകിന് പകരം മുളകുപൊടി കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button