KeralaLatest

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

“Manju”

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്നരക്കിലോയോളം സ്വര്‍ണം പിടികൂടി. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്, സംഭവത്തില്‍ വടകര സ്വദേശികളായ അബ്ദുല്‍ ശരീഫ്, നഷീദ് അലി എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്നുള്ള സംയുക്ത പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

Related Articles

Back to top button