KeralaLatest

ഭക്തിപ്രഭയിൽ ദീപപ്രദക്ഷിണം

“Manju”


പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ ചൊവ്വാഴ്ച വൈകിട്ട് നവപൂജിതത്തോടനുബന്ധിച്ചുള്ള ദീപപ്രദക്ഷിണം ഭക്തിപൂർവ്വം നടന്നു. വാദ്യോഘോഷങ്ങളുടെ അകമ്പടിയോടെ യജ്ഞശാലയിൽ നിന്നും വെളിച്ചംപകർന്ന് വാങ്ങിയ ദീപങ്ങൾ അഖണ്ഡമന്ത്രാക്ഷരികളോടെ സന്ന്യാസി സന്ന്യാസിനിമാരും ഭക്തരും ഏറ്റുവാങ്ങി ആശ്രമത്തെ വലംവെച്ച് ഗേറ്റ് നമ്പർ നാലിലൂടെ ആശ്രമ പരിസരത്തെ വലംവെച്ച് ഗേറ്റ് നമ്പർ മൂന്ന് വഴി പ്രാർത്ഥനാലയത്തിൽ സമർപ്പിച്ചു. ആദ്യം ഗുരുവിന്റെ വാഹനവും ശിഷ്യപൂജിതയുടെ വാഹനവും സുരക്ഷാവാഹനങ്ങളും ഉണ്ടായിരുന്നു. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 97-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ദീപപ്രദക്ഷിണം നടന്നത്. രാവിലെ 9.30 ന് നടന്ന ഉദ്ഘാടന സമ്മേളനം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശിഷ്ടാതിഥിയായിരുന്നു. ഉച്ചയ്ക്ക് നടന്ന സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും, വൈകിട്ട് നടന്ന സമ്മേളനം മന്ത്രി ആന്റണിരാജുവും ഉദ്ഘാടനം ചെയ്തു. സെപ്തംബർ 20 ന് നടക്കുന്ന കുംഭമേളയോടെ നവപൂജിതം ആഘോഷങ്ങൾക്ക് സമാപനമാകും.

Related Articles

Back to top button