IndiaLatest

ആധാര്‍ വിവരങ്ങള്‍ വാട്സ് ആപ്പ്, ഇ മെയില്‍ വഴി ഷെയര്‍ ചെയ്യരുത്

“Manju”

ആധാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഷെയര്‍ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കാരണം അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്നും, അത് തട്ടിപ്പ് മാത്രമാണെന്നുമുള്ള മുന്നറിയിപ്പാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

വ്യക്തികളുടെ ഐഡന്റിറ്റിയോ, അഡ്രസ് പ്രൂഫോ, ഇമെയിലിലൂടെയേോ, വാട്സ് ആപ്പ് വഴിയോ പങ്കിടാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ വ്യക്തിഗതവിവരങ്ങള്‍ ഷെയര്‍ ചെയ്യണമെനന്നാവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പുകളില്‍ വീഴരുതെന്നും, ജാഗ്രത പാലിക്കണമെന്നും യുഐഡിഎഐ നിര്‍ദ്ദേശം നല്‍കി.

പൗരന്മാര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡ്, മൈ ആധാര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ, അല്ലെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചോ അപ്ഡേറ്റ് ചെയ്യാമെന്നും യുഐഡിഎഐ എക്സില്‍ ഷെയര്‍ ചെയ്ത കുറിപ്പില്‍ പറയുന്നു. ആധാര്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയ്യതി 2023 സെപ്റ്റംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ, സൗജന്യ സേവനം 2023 ജൂണ്‍ 14 വരെ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

ആധാര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ അപ്ഡേറ്റ് ചെയ്യുന്നത് വളരെ എളുപ്പമാണ്. എങ്ങനെയെന്ന് നോക്കാം. യുഐഡിഎഐ വെബ്സൈറ്റില്‍ ആധാര്‍ സെല്‍ഫ് സര്‍വീസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. നിങ്ങളുടെ ആധാര്‍ നമ്പര്‍, ക്യാപ്‌ച കോഡ് നിങ്ങളുടെ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി നമ്പര്‍ എന്നിവ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക. ഡോക്യുമെന്റ് അപ്‌ഡേറ്റ് സെക്ഷനില്‍ ഓപ്പണ്‍ ചെയ്ത്, നിലവിലെ വിശദാംശങ്ങള്‍ പരിശോധിക്കുക. ആവശ്യമുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക, ഒറിജിനല്‍ ഡോക്യുമെന്റ് വെരിഫിക്കേഷന് വേണ്ടിയുള്ള രേഖകള്‍ അപ് ലോഡ് ചെയ്യുക. സര്‍വീസ് റിക്വസ്റ്റ് നമ്പര്‍ നോട്ട് ചെയ്യുക, സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഇത് പ്രയോജനപ്പെടും.

Related Articles

Back to top button