കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ദേശീയ പുരസ്ക്കാരം. നാടകം ആൽബം സിനിമ രംഗങ്ങളിലായി 4200 ഗാനങ്ങളുടെ രചനയ്ക്കാണ് ഈ അപൂർവ്വ ബഹുമതി.ഈ മൂന്നു രംഗങ്ങളിലും ഒരേ പോലെ പുലർത്തിയ മികവിനുള്ള ദേശീയ റെക്കോർഡാണിത്. 1993 ൽ ഗാനരചനയ്ക്ക് തുടക്കം കുറിച്ച രാജീവ് ആലുങ്കൽ 250 പ്രൊഫഷണൽ നാടകങ്ങളിലായി 1000 ഗാനങ്ങളും, 280 ഓഡിയോ ആൽബങ്ങളിലായി 2800 ഗാനങ്ങളും, 130 സിനിമകളിലായി 400 ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള URF നാഷണൽ റെക്കോർഡ് രാജീവ് ആലുങ്കലിന് സമ്മാനിച്ചു.
Related Articles
Check Also
Close
-
2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്October 13, 2022 12:52 PM