IndiaLatest

ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: 2023-ലെ ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുക്കപ്പെട്ട 75 അദ്ധ്യാപകരുമായാണ് പ്രധാനമന്ത്രി സംവദിച്ചത്. നാളെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരം കൈമാറാനിരിക്കെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം അദ്ധ്യാപകര്‍ക്ക് ലഭിച്ചത്.

കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാൻ, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ വിജ്ഞാൻ ഭവനില്‍ വെച്ചാണ് രാഷ്‌ട്രപതി പുരസ്‌കാരങ്ങള്‍ കൈമാറുന്നത്. ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചാണ് ദേശീയ അദ്ധ്യാപക ദിനമായി രാജ്യം ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ഈ ദിനത്തിലാണ് അദ്ധ്യാപക പുരസ്‌കാരം നല്‍കുക.

അര്‍പ്പണബോധത്തിലൂടെയും പ്രയത്നത്തിലൂടെയും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും വിദ്യാര്‍ത്ഥികളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്ത മികച്ച അദ്ധ്യാപകരെ ആദരിക്കുക എന്നതാണ് ദേശീയ അദ്ധ്യാപക അവാര്‍ഡിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. സര്‍ട്ടിഫിക്കറ്റും 50,000 രൂപ ക്യാഷ് അവാര്‍ഡും വെള്ളി മെഡലും അടങ്ങുന്നതാണ് അവാര്‍ഡ്. 50 സ്‌കൂള്‍ അദ്ധ്യാപകര്‍, ഉന്നത വിദ്യാഭ്യാസ വിഭാഗത്തിലെ 13 അദ്ധ്യാപകര്‍, വികസന-സംരംഭകത്വ മന്ത്രാലയത്തിലെ 12 അദ്ധ്യാപകര്‍ എന്നിവരാണ് ഈ വര്‍ഷത്തെ ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിന് അര്‍ഹരായത്.

Related Articles

Back to top button