KeralaLatest

സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂര്‍/വയനാട്/ആലപ്പുഴ/പത്തനംതിട്ട | സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരില്‍ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണന്‍ (78), വയനാട് വാളാട് സ്വദേശി ആലി (73), ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63), പത്തനംതിട്ട കോന്നി എലിയറക്കല്‍ സ്വദേശി ഷെബര്‍ബാന്‍ (48) എന്നിവരാണ് മരിച്ചത്.

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് എലിയത്തിനെ തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആലി മരിച്ചത്. കഴിഞ്ഞ മാസം 28 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.

 

Related Articles

Back to top button