
ദില്ലി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. സമയം നീട്ടിയതായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. സെപ്റ്റംബര്‍ 14 വരെയായിരുന്നു നേരത്തെ ആധാര്‍ പുതുക്കാൻ അവസരമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ആധാര്‍ പുതക്കാനുള്ള അവസരം 2023 ഡിസംബര്‍ 14 വരെ ലഭിക്കും.
ആധാര്‍ ഓണ്‍ലൈൻ ആയി പുതുക്കുന്നവര്‍ക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ. ഓഫ്‌ലൈൻ കേന്ദ്രങ്ങളില്‍ പോകുന്ന ഉപഭോക്താക്കള്‍ ഫീസ് അടയ്ക്കണം. 10 വര്‍ഷം മുൻപ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്ന് യുഐഡിഎഐ പറയുന്നു. മൈ ആധാര്‍ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ ഓണ്‍ലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയില്‍ മാറ്റമുണ്ടെങ്കില്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.