
ഇന്റര്‍നെറ്റ് യുഗത്തില്‍ ഇന്ത്യ വികസിപ്പിച്ച വലിയ സാങ്കേതിക സംവിധാനമാണ് യുപിഐ. ഇന്റര്‍നെറ്റ് ഉപയോഗിച്ച് കൊണ്ട് പണം ഡിജിറ്റലായി കൈമാറുന്നതാണ് ഈ സംവിധാനം. എന്നാല്‍ ഇനി ഇന്റര്‍നെറ്റ് ഇല്ലാതെും യുപിഐ ഇടപാട് നടത്താനുള്ള ‘യുപിഐ ലൈറ്റ് എക്സ്’ എന്ന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷൻ ഓഫ് ഇന്ത്യ.
ഫോണിലെ നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത ഒരു ഭൂഗര്‍ഭ മെട്രോ സ്റ്റേഷനിലോ, വിമാനത്തിലോ ആണെങ്കില്‍ പണം അയയ്ക്കേണ്ട ഫോണിലേക്ക് നമ്മുടെ ഫോണ്‍ മുട്ടിച്ച് ഇടപാട് പൂര്‍ത്തിയാക്കാം. ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ആണെങ്കിലും പേയ്മെന്റ് നടത്താൻ കഴിയും. യുപിഐ ലൈറ്റ് എക്സ് അടക്കമുള്ള ഫീച്ചറുകള്‍ വൈകാതെ ഫോണുകളില്‍ ലഭ്യമായിത്തുടങ്ങും.
യുപിഐ ആപ്പിനോട് സംസാരിച്ചുകൊണ്ട് പേയ്മെന്റ് നടത്താനുള്ള സൗകര്യവും എൻഎഫ്സി ഒരുക്കുന്നുണ്ട്. യുപിഐ ആപ്പിലെ ‘മൈക്ക്’ ചിഹ്നത്തില്‍ ടാപ് ചെയ്ത ശേഷം ‘ പണമയയ്ക്കൂ’ എന്ന് നിര്‍ദേശിക്കാം. പിൻ അടക്കം ഇത്തരത്തില്‍ ശബ്ദരൂപത്തില്‍ കമാൻഡ് നല്‍കാം. ആദ്യഘട്ടത്തില്‍ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളാണ് ലഭ്യം. വൈകാതെ തന്നെ ഇവ പ്രാദേശിക ഭാഷയിലും ലഭ്യമാകുമെന്നാണ് വിവരം.