InternationalLatest

ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഡിസംബറിൽ വിപണിയില്‍ എത്തും

“Manju”

ശ്രീജ.എസ്

ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഡിസംബറോടെ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ അവസാന ഘട്ട പരീക്ഷണത്തിലാണ്. വാക്‌സിന് അനുമതി നല്‍കുന്നതിന് മുന്‍പുളള ഏറെ നിര്‍ണായകമായ മനുഷ്യ പരീക്ഷണമാണ് നടന്നുവരുന്നതെന്ന് ചൈനയിലെ പൊതുമേഖല മരുന്ന് നിര്‍മ്മാണ കമ്പനിയായ സിനോഫാം അറിയിച്ചു.

ഡിസംബറോടെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സിനോഫാം ചെയര്‍മാന്‍ ലിയു ജിങ്‌ഷെന്‍ പറഞ്ഞു. വാക്‌സിന് കുറഞ്ഞ വില നിശ്ചയിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടു ഡോസിന് ആയിരം യുവാനില്‍ താഴെ മാത്രമാണ് ചുമത്തുകയെന്നും ലിയു ജിങ്‌ഷെന്‍ അറിയിച്ചു. ഇന്ത്യന്‍ രൂപ അനുസരിച്ച്‌ ഏകദേശം 10,000രൂപയ്ക്ക് അടുത്ത് വില വരും.

കോവിഡില്‍ നിന്ന് 97 ശതമാനം സംരക്ഷണം നല്‍കുന്നതിന് ഒരു ഡോസ് മതിയെന്ന് ലിയു ജിങ്‌ഷെന്‍ അവകാശപ്പെട്ടു. രണ്ടു ഡോസ് ഉപയോഗിച്ചാല്‍ 100 ശതമാനം പരിരക്ഷ ഉറപ്പാക്കാനാകും. ഒറ്റ ഡോസ് മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ആന്റിബോഡീസ് ഉണ്ടാകാന്‍ സമയമെടുക്കും. കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ആറുമാസം വരെ സമയമെടുക്കാമെന്നും ലിയു ജിങ്‌ഷെന്‍ പറഞ്ഞു.

Related Articles

Back to top button