സദാചാര ഗുണ്ടായിസത്തിലൂടെ പണം തട്ടിയ ല പ്രതി ജയ്സല്‍ താനൂര്‍ ഒളിവിലെന്ന് പൊലീസ്
താനൂര്‍: യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി സദാചാര ഗുണ്ടായിസത്തിലൂടെ പണം തട്ടിയ കേസിലെ പ്രതി ജയ്സല്‍ താനൂര്‍ ഒളിവിലെന്ന് പൊലീസ്. ജയ്സലിന്റെ കൂടെയുണ്ടായിരുന്ന കൂട്ടാളിയും ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി താനൂര്‍ സി.ഐ ജീവന് ജോര്‍ജ് പറഞ്ഞു. 2018ലെ പ്രളയകാലത്ത് വീട്ടില്‍ അകപ്പെട്ടവര്‍ക്ക് തോണിയില്‍ ചവിട്ടി കയറാന്‍ സ്വന്തം മുതുക് കാട്ടിക്കൊടുത്ത് ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകനാണ് ജയ്സല്‍. ഏപ്രില്‍ 15നാണ് കേസിനാസ്പദമായ സംഭവം. താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലെത്തിയ യുവതിയുടെയും യുവാവിെന്റയും ചിത്രങ്ങള്‍ പകര്‍ത്തിയ ജയ്സല്‍ ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തുടര്‍ന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിള്‍ പേ വഴി 5000 രൂപ നല്കി ബാക്കി പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം പൊലീസില്‍ പരാതി നല്കി