KeralaLatest

ജീവിതശൈലിയും ക്യാൻസറും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

“Manju”

കാട്ടായിക്കോണം മോഡൽ ഗവൺമെൻറ് സ്കൂളിൽ ജീവിതശൈലിയും ക്യാൻസറും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നടത്തി .ആർസിസി യിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ഹരിഹരൻ, ക്യാൻ കിഡ്സ് സീനിയർ മാനേജർ വരദരാജൻ പിള്ള എന്നിവരാണ് ക്ലാസ് നയിച്ചത്. മുതിർന്നവരിലെ ക്യാൻസറിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായി ക്ലാസിൽ ചർച്ച ചെയ്തു .തെറ്റായ ജീവിതശൈലിയും ഫാസ്റ്റ് ഫുഡും മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും രോഗം വരുത്തുമെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകാൻ ക്ലാസ് ഉപകരിച്ചു.കുട്ടികളിൽ കാണുന്ന ക്യാൻസർ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ ആകുമെന്ന് ഡോക്ടർ പറഞ്ഞു. ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യവും ചർച്ച ചെയ്തു.
ആഗോളതലത്തിൽ നടന്നുവരുന്നകുട്ടികളിലെ ക്യാൻസറിനെ കുറിച്ചുള്ളസെപ്റ്റംബർ മാസ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ നല്ല പാഠം ക്ലബ്ബും ക്യാൻ കിഡ്സ്എന്ന ദേശീയ സംഘടനയും ആർസിസി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കനിവ് എന്ന എൻജിഒയും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത് . രോഗമുക്തിയും പരിപോഷണവും എന്നതാണ് ഈ വർഷത്തെ പ്രധാന അജണ്ട .കുട്ടികളിലെ ക്യാൻസർ 90% വരെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണെന്നും അതിനായി നേരത്തെയുള്ള രോഗ നിർണയവും ശരിയായ ചികിത്സയും അനിവാര്യമാണെന്നുമുള്ള സന്ദേശമാണ് ഈ പരിപാടിയിലൂടെ സമൂഹത്തിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നത്.

സ്കൂൾ ഹെഡ്മാസ്റ്റർ മധു,  നല്ല പാഠം ക്ലബ്ബ് കൺവീനർമാർ, മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ, സ്കൂളിലെ കുട്ടികൾ, ക്യാൻ കിഡ്സ് പ്രവർത്തകർ എന്നിവർ ക്ലാസിൽ പങ്കെടുത്തു.സ്കൂളിനു വേണ്ടി സീനിയർ അസിസ്റ്റൻറ്  ശ്രീകല ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

Related Articles

Back to top button