IndiaLatest

ഒന്‍പത് ഭീകരരെ പിടികൂടി എന്‍ഐഎ

“Manju”

ശ്രീനഗര്‍ ; ജമ്മു കാശ്മീരില്‍ രണ്ട് ദിവസത്തിനിടെ ഒന്‍പത് ഭീകരരെ പിടികൂടി എന്‍ഐഎ. ഇവരില്‍ നിന്ന് രാജ്യവിരുദ്ധ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ്, ദി റസിസ്റ്റന്‍സ് ഫോഴ്‌സ്(ടിആര്‍എഫ്), ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അല്‍ ബാദര്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ് പിടികൂടിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് തെരച്ചില്‍ നടന്നത്.

ബുധനാഴ്ച പിടികൂടിയ ഭീകരരുടെ വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്. മുഹമ്മദ് ഹനീഫ് ചിരാലു, ഹഫീസ്, ഓവൈസി ദാര്‍, മാതേന്‍ ബാത്, ആരിഫ് ഫറൂഖ് ഭാട്ട് എന്നിവരാണ് പിടിയിലായത്. റെയ്ഡിനിടെ തീവ്രവാദ ബന്ധമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും ജിഹാദി രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു.

Related Articles

Back to top button