
ആകാശത്ത് കൗതുകക്കാഴ്ചയൊരുക്കി സൂര്യനു ചുറ്റും വലയം തീർത്ത് ഹാലോ എന്ന പ്രതിഭാസം. പെരിന്തൽമണ്ണയിലാണ് ഈ പ്രതിഭാസം കാണാനായത്. മേഘകണികകളിൽ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശകിരണങ്ങൾ തട്ടുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണിത്. കഴിഞ്ഞ ദിവസം കണ്ണൂരിലും കൗതുകമുണർത്തുന്ന ഈ പ്രഭാവലയം കാണപ്പെട്ടിരുന്നു.
നീരാവി തണുത്ത്, അന്തരീക്ഷത്തിൽ കാറ്റില്ലാത്ത സമയത്തു രൂപപ്പെടുന്ന, 22 ഡിഗ്രി കോണുള്ള, ത്രികോണാകൃതിയിലുള്ള ഐസ് പരലുകളിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ (പ്രകീർണനം) ഉണ്ടാകുന്ന പല നിറങ്ങിലുള്ള പ്രഭാവലയമാണിതെന്ന് മണിപ്പാൽ സർവകലാശാലയിലെ വിസിറ്റിങ് പ്രഫസറും അന്തരീക്ഷ ശാസ്ത്രജ്ഞനുമായ ഡോ. എം.കെ.സതീഷ്കുമാർ നേരത്തെ പറഞ്ഞിരുന്നു.