ഹരിപ്പാട് : കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട്ട് സ്കൂള്‍ കുട്ടികളുമായി സംവദിച്ച ചടങ്ങിലാണ് ചെന്നിത്തല തന്റെ മനസ് തുറന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും താന്‍ മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുമെന്നുംഅദ്ദേഹം പറഞ്ഞു. ‘കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചയാളാണ് താന്‍. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണ്. ഒരിക്കല്‍ ആ ലക്ഷ്യം താന്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.
Related Articles
മാതൃവന്ദന യോജന പദ്ധതിക്ക് 13.22 കോടി രൂപ; ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം
November 2, 2020 4:53 PM
Check Also
Close